Publish Date: Sun, 17 Jun 2018 (11:41 IST)
Updated Date: Sun, 17 Jun 2018 (11:52 IST)
ഗാസിയാബാദ്: 17 കാരനായ പ്ലസ്ടു വിദ്യാർത്ഥിയെ അഞ്ച് പേർ ചേർന്ന് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. വിദ്യാർത്ഥി എതിർത്തതോടെ അക്രമികൾ മലദ്വാരത്തിൽ ഇരുമ്പ് കമ്പി കയറ്റുകയും ചെയ്തു. വാഴാഴ്ചയാണ് സംഭവം ഉണ്ടായത്.
വിദ്യാർത്ഥി വർക്ഷോപ്പിൽ നിന്നും ബൈകിൽ മടങ്ങവെ അഞ്ചു പേർ ചേർന്നു കുട്ടിയെ ഒരു കടയിലേക്ക് ബലമായി വലിച്ചു കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. ഇതിനെ എതിർത്ത വിദ്യാർത്ഥിയുടെ മലദ്വാരത്തിൽ അക്രമികൾ ഇരുമ്പ് കമ്പി കയറ്റുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അക്രമി സംഘം പകർത്തിയതായും ഇയാളിൽ നിന്നും 1500 കവർന്നതായും പൊലീസ് പറയുന്നു. മകൻ അതി ക്രൂരമായി അക്രമിക്കപ്പെട്ടുവെന്നും ജാതിപ്പെര് വിളിച്ച് അതിക്ഷേപിച്ചെന്നും പിതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.