മൂന്നാമതും ഗർഭിണിയായതിന് ലേബർ റൂമിൽ യുവതിക്ക് ഡോക്ടറുടെ മർദ്ദനം

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (15:52 IST)
ഡൽഹി: മൂന്നാമതും ഗർഭിണിയായതിന് ലേബർ റൂമിൽ വച്ച് യുവതിയെ ഡോക്ടർ മർദ്ദിച്ചു. ഡോ ഹെഗ്ഡേവാർ ആരോഗ്യ സൻസ്ഥാൻ ഗവണ്മെന്റ് ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. 22 കാരിയായ ബുൾബുൾ അറോറക്കാണ് മൂന്നാമതും ഗർഭം ധരിച്ചതിന് ഡോക്ടറുടെ മർദ്ദനമേറ്റത്.
 
പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയതു മുതൽ ഡോക്ടർ മോഷമായി പെറുമാറുകയായിരുന്നു. കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കുന്നില്ല എന്ന കാരണം പറഞ്ഞായിരുന്നു മർദ്ദനം. ലേബർ റൂമിലേക്ക് മാറ്റിയ യുവതിയെ ഡോക്ടർ തുടയിൽ ഇടിക്കുകയായിരുന്നു എന്നാണ് ആരോപണം.
 
പതിനൊന്നരയോടെ ബുൾബുൾ പെൺകുഞ്ഞിനു ജൻ‌മം നൽകിയെങ്കിലും വീട്ടുകാരെ അറിയിച്ചത് ഒന്നരയോടെയാണ് എന്ന് ബന്ധിക്കൾ പറയുന്നു. കാര്യങ്ങൾ അന്വേഷിക്കാനായി ലേബർ റൂമിനടുത്തേക്ക് ഭർത്താവായ പ്രകാശ് അറോറ ചെന്നപ്പോഴാണ് കുഞ്ഞ് ജനിച്ച വിവരം അറിയിച്ചത്. ഭർത്താവ് കാണാനായി ചെന്നപ്പോൾ തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ബുൾബൂൾ ഭർത്താവിനെ അറിയിക്കുകയായിരുന്നു.
 
ഉടൻ തന്നെ ബന്ധുക്കൾ പൊലീസിനും മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. അതേ സമയം തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മെഡിക്കൽ ഓഫീസറിൽ നിന്നുമാണ് സംഭവങ്ങൾ അറിഞ്ഞതെന്നുമാണ് ആശുപത്രി സൂപ്രണ്ട് സുശീൽ കുമാർ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, അന്വേഷണം ആരംഭിച്ചു

രാംനാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; വിമാനമാര്‍ഗം റായ്പൂരില്‍ എത്തിക്കും

ഇന്ത്യയിലെ വിസ സര്‍വീസ് നിര്‍ത്തിവെച്ച് ബംഗ്ലാദേശ്; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ചുമതല എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ ആര്യ രാജേന്ദ്രനും സചിന്‍ദേവിനും നോട്ടീസ്

ശബരിമലയില്‍ അരവണ ക്ഷാമം; ഒരാള്‍ക്ക് 10ടിന്‍ മാത്രം

അടുത്ത ലേഖനം
Show comments