ഇന്ത്യയിലെ ആദ്യ ചാണക വിമുക്ത നഗരമാകാനുള്ള പദ്ധതി ആവിശ്കരിച്ചിരിക്കുകയാണ് ജംഷട്പൂർ. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളുടെ ചാണകം നഗരമാകെ മലിനമാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവ ശുചിയാക്കുന്നതിനായി പുതിയ പദ്ധതി ഒരുക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.
ഇതിനായി ജംഷടപൂർ നോട്ടിഫൈഡ് ഏരിയ കമ്മറ്റി എന്നപേരിൽ പുതിയ സംവിധാനം രൂപീകരിക്കുകയും ചാണകം ശേഖരിക്കുന്നതിന് സ്വകാര്യ ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിക്കുകയും ചെയ്തു. രണ്ട് കമ്പനികൾ കരാർ സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു പദ്ധതി രാജ്യത്ത് ആദ്യമാണ് എന്നാണ് എന്ന് ജെ എൻ എസ് സ്പെഷ്യൽ ഓഫീസർ സഞ്ജെയ് പാണ്ഡെ പറയുന്നത്.
നഗരത്തിൽ അലഞ്ഞു തിരിരിഞ്ഞു നടക്കുന്ന പശുക്കളുടെയും മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാത്ത തൊഴുത്തുകളിൽനിന്നും കരാറുകാർ ചാണകം ശേഖരിക്കും. ഇതിനായി പശു ഉടമകൾ സ്വകാര്യ ഏജൻസിക്ക് നിശ്ചിത തുക ഫീസായി നൽകണം. പദ്ധതിക്കായുള്ള പ്രാരംഭ പഠനങ്ങൾ ഏജൻസികൾ ആരംഭിച്ചു കഴിഞ്ഞു.