പ്രളയക്കെടുതിയിലും പീഡനം: ദുരിതാശ്വാസ ക്യാമ്പിൽ വച്ച് 11കാരിയെ പീഡനത്തിനിരയാക്കിയ 46കാരൻ പിടിയിൽ

തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (13:32 IST)
തൃശൂര്‍: പ്രളായക്കെടുതിക്കിടെ ദുരിതാശ്വാസ ക്യാമ്പിൽ‌വച്ച് 11 കാരി പീഡനത്തിനിരയായി. തൃശൂർ പുത്തന്‍പീടികയിലെ സെന്റിനറി ഹാളില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇയാളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
 
വെള്ളിയഴ്ച രാത്രിയോടെ ക്യാമ്പിനോട് ചേർന്ന സ്കൂളിലെ മൂത്രപ്പുരയിൽ വച്ച് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രളയത്തിൽ വീടു തകർന്നവർ താമസിക്കുന്ന ക്യാമ്പിലാണ് പീഡനം നടന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്ത്യയിലെ ആദ്യ ചാണകമുക്ത നഗരമാകാൻ ഒരുങ്ങി ജംഷട്പൂർ