മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ

Webdunia
ബുധന്‍, 2 ജനുവരി 2019 (18:04 IST)
കോതമംഗലം: മക്കളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  കോതമംഗലത്ത് നമ്പൂരിക്കുപ്പിലാണ് സംഭവം ഉണ്ടായത്.സജി ആന്റണി എന്ന 42കാരനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സജി ഭാര്യ പ്രിയയെ മക്കളുടെ മുൻ‌പിൽ‌വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രിയയുടെ കഴുത്തിലും നെഞ്ചിനുപിന്നിലും ആഴത്തിലേറ്റ കുത്താണ് മരണ കാരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. 
 
കൊലപാതകത്തിന് ഉപയോഗിച്ച ചെറിയ വാക്കത്തിയും, സജിയുടെ മൊബൈല്‍ ഫോണും സംഭവ സ്ഥലത്തുനിന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് സജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും, നിയമസഭയില്‍ കോണ്‍ഗ്രസ് തിരിച്ചുവരികയാണ് ലക്ഷ്യം: കെസി വേണുഗോപാല്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജാമ്യം തേടി എന്‍ വാസു സുപ്രീംകോടതിയില്‍

Rahul Mamkootathil: 'രാഹുലോ ഏത് രാഹുല്‍'; മൈന്‍ഡ് ചെയ്യാതെ ചെന്നിത്തല, നാണംകെട്ട് മാങ്കൂട്ടത്തില്‍ (വീഡിയോ)

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍; ഇന്ന് കോര്‍ കമ്മിറ്റി യോഗം ചേരും

ബിജെപി കണ്ണുവയ്ക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ച് എല്‍ഡിഎഫ്; കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

അടുത്ത ലേഖനം
Show comments