Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തിനും ഉത്തരം തരും, പക്ഷേ ഇനി ഇക്കാര്യങ്ങൾ ഗൂഗിളിനോട് ചോദിച്ചാൽ തേടിയെത്തുക പോലീസായിരീക്കും !

എന്തിനും ഉത്തരം തരും, പക്ഷേ ഇനി ഇക്കാര്യങ്ങൾ ഗൂഗിളിനോട് ചോദിച്ചാൽ തേടിയെത്തുക പോലീസായിരീക്കും !
, ബുധന്‍, 2 ജനുവരി 2019 (17:27 IST)
ഏതു സംശയങ്ങൾക്കും ഉത്തരം കണ്ടെത്താനായി നമ്മൾ ആദ്യം ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. ഇതിനായി വോയിസ് കമാൻഡ് ഉൾപ്പടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഗൂഗിൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇനി ചില കാര്യങ്ങൾ ഗുഗിളീനോട് ആരാഞ്ഞാൽ പൊലീസ് പിടിക്കും. 
 
ഹാക്ക് ചെയ്യുന്നതിനുള്ള മാർഗങ്ങൾ ഉൾപ്പടെ ഗൂഗിളിൽ തിരഞ്ഞാൽ,  പൊലീസാകും നമ്മളെ തിരഞ്ഞെത്തുക. ഇത്തരം തിരച്ചിൽ നടത്തുമ്പോൾ തന്നെ സേർച്ച് ചെയ്ത ആളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പടെ പൊലീസിന് അലേർട്ടായി ലഭിക്കുന്ന സംവിധാനം ഗൂഗിൾ തയ്യാറാക്കി കഴിഞ്ഞു. ഇന്റർനെറ്റ് വഴിയുള്ള തട്ടിപ്പുകൾ ചെറുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
 
മഹാരാഷ്ട്ര പൊലീസിന്റെ ആവശ്യപ്രകാരമാണ് ഗൂഗിൾ ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലെ സീമാപൂരിൽ യുവതി തട്ടിപ്പിനിരയാവുകയും ഒരു ലക്ഷം രൂപ നഷ്ടമാവുകയും ചെയ്തിരുന്നു. സംഭവത്തിൽ ബാങ്ക് അധികൃതർ മഹാരാഷ്ട്ര പൊലീസുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഒരുക്കാൻ പൊലീസ് തീരുമാനിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിഞ്ഞ ഡിസംബറിൽ മാത്രം വിറ്റത് 24,420 വാഹനങ്ങൾ, റെക്കോർഡ് നേട്ടവുമാമായി ഫോർഡ് ഇന്ത്യ !