യുവാവ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് വ്യാജ പരാതി നൽകി, യുവതിക്ക് കൊടതി കൊടുത്തത് ഉഗ്രൻ പണി !

Webdunia
ചൊവ്വ, 29 ജനുവരി 2019 (16:33 IST)
ബിസിനസിലെ പക തീർക്കാനായി വ്യാജ ലൈംഗിക പീഡന പരാതി നൽകിയ യുവതിക്ക് എട്ടിന്റെ പണി തന്നെ കൊടുത്ത് കോടതി. ഹരിയായനിലെ ഗുഡ്ഗാവ് സ്വദേശിയായ നേഹാ ഗാന്ധിയാണ് യുവ വ്യവസായി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി നൽകിയത്. 
 
കേസ് വ്യാജമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് വ്യാജ പരാതി നൽകിയതിന് 25 ലക്ഷം രൂപ പിഴയടക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ആരോപണ വിധേയനായ ബിസിനസുകാരനും നേഹയുമായി ട്രേഡ് മാർക്ക് സംബന്ധിച്ച് കോടതിയിൽ കേസ് നടന്നിരുന്നു. ഈ കേസിൽ യുവ ബിസിനസുകാരന് അനുകൂലമായാണ് കേസിൽ വിധി വന്നത്. 
 
ഇതിന്റെ പ്രതികാരം തീർക്കുന്നതിനായി നേഹയും ഭർത്താവും ചേർന്നാണ് വ്യാജ പരാതി നൽകിയത്. എന്നാൽ കോടതിയിൽ നുണ ചീട്ടുകൊട്ടാരം പോലെ  തകർന്ന് വീണതോടെ ബിസിനസ് വൈരാഗ്യമാണ് വ്യാജ കേസ് നൽകാൻ പ്രേരിപ്പിച്ചത് എന്ന് നേഹക്ക് സമ്മതിക്കേണ്ടി വന്നു. 
 
വനിതാ സംരക്ഷണ നിയമങ്ങളെ ചൂഷണം ചെയ്തുകൊണ്ട് കോടതിയെ കബളിപ്പിക്കാൻ യുവതി ശ്രമിച്ചെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം വ്യാജ പരാതികൾ യഥാർത്ഥ പരാതികളെയും ബാധിക്കും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി 25 ലക്ഷം രുപ പിഴയായി നൽകാൻ ഉത്തരവിട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവളനുഭവിക്കുന്ന വേദനയും അപമാനവും നോക്കു, ബലാത്സംഗ അതിജീവിതരുടെ ഗർഭഛിദ്രത്തിൽ സമയപരിധി പാടില്ലെന്ന് സുപ്രീം കോടതി

സർവേകളിൽ കണ്ടത് ജനവികാരം, അത് പരിഗണിക്കണം: വി ഡി സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ

ഇന്ത്യയിലുടനീളം കൊടുങ്കാറ്റ് മുന്നറിയിപ്പ്: ഡല്‍ഹി, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

രാത്രിയിലെ പവർ കട്ട്, ജനങ്ങൾ ഓഫീസുകൾ കൈയേറുന്നു, പോലീസിൽ പരാതി നൽകി കെഎസ്ഇബി

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments