ഭക്ഷണം പാകം ചെയ്യുന്നതിന് അൽ‌പം വൈകി, അമ്മായിയമ്മ മരുമകളുടെ കൈവിരലുകൾ കടിച്ചുപറിച്ചു

തിങ്കള്‍, 4 ഫെബ്രുവരി 2019 (13:01 IST)
ലഖ്നൌ: ഭക്ഷണം പാകം ചെയ്തു നൽകാൻ വൈകിയതിന് അമ്മായിയമ്മ മരുമകളുടെ കൈവിരലുകൾ കടിച്ചുപറിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ 32കാരിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
 
കുഞ്ഞിന് മുലപ്പാല് നൽകുന്നതിനിടെ ഭക്ഷണ പാകം ചെയ്യാൻ അമ്മായിയമ്മ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കുഞ്ഞിന് പാലുകൊടുത്ത ശേഷം ഭക്ഷണം ഉണ്ടാക്കാം എന്ന് മരുമകൾ മറുപടി നൽകി. ഇതിൽ ക്ഷുപിതയായ അമ്മായിയമ്മ യുവതിയുടെ കൈവിരലുകൾ കടിച്ച് പൊട്ടിക്കുകയായിരുന്നു.
 
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മായിയമ്മയെ പിടുകൂടുന്നതിനായി പൊലീസ് വീട്ടിലെത്തുന്നതിന് മുൻപ് തന്നെ ഇവർ രക്ഷപ്പെട്ടിരുന്നു. ഒളിവിൽ പോയ ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'പാണ്ടി തമിഴ്നാട്ടിലേക്ക് ചെല്ല്, ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കിക്കോളാം’ - വിജയ് സേതുപതിയുടെ പടങ്ങൾ ബഹിഷ്കരിക്കണമെന്ന് സംഘപരിവാർ