സുഹൃത്തിന്റെ ഭാര്യയുമായി അവിഹിതബന്ധം തടസമില്ലാതെ തുടരാൻ ഡോക്ടറുടെ ക്രിമിനൽ ബുദ്ധിയിൽ തെളിഞ്ഞ ക്രൂരത; ഡ്രൈവറായ സുഹൃത്തിനെ കൊലപ്പെടുത്തി 25 കഷ്ണങ്ങളാക്കി ആസിഡ് വീപ്പയിൽ നിക്ഷേപിച്ചു

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (13:28 IST)
ഭോപ്പാൽ: സുഹൃത്തായ ഡ്രൈവറുടെ ഭാര്യയുമായി അവിഹിത ബന്ധം തടസമില്ലാതെ തുടരുന്നതിനായി സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം 25 കഷ്ണങ്ങളാക്കി ആസിഡ് വീപ്പയിൽ തള്ളി സർക്കാർ ആശുപത്രിയിലെ ഡോക്ടർ. മധ്യപ്രദേശിലെ ഹൊഷങ്കാബാദിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
 
ബൈരു പച്ചൌരി എന്ന 30കാരനെയാണ് 58കാരനായ ഡോക്ടർ സുനിൽ മന്ത്രി കൊലപ്പെടുത്തിയത്. സുനിലിന്റെയും ബൈരുവിന്റെയും ഭാര്യമാർ ഒരുമിച്ച് ഇവരുടെ ആനന്ദ് നഗറിലുള്ള വീട്ടിൽ 2010 മുതൽ ബൊട്ടീഗ് നടത്തിവന്നിരുന്നു. എന്നാൽ 2017ൽ ഡോക്ടറുടെ ഭാര്യ മരിച്ചതോടെ ബൈരുവിന്റെ ഭാര്യ ഒറ്റക്കാണ് ബൊട്ടീഗ് നടത്തിയിരുന്നത്. ഡോകടരുടെ 25കാരനായ മകനും 23കാരിയാ‍യ മകളും മുബൈയിലാണ് ജോലി ചെയ്യുന്നത്. ഈ അവസരത്തിലാണ് ഇരുവരും തമ്മിൽ അവിഹിത ബന്ധം ഉണ്ടാകുന്നത്.
 
എന്നാൽ ഇരുവരും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് ബൈരുവിന് സംശയം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബൈരുവും ഡോക്ടരും തമ്മിൽ സംസാരം ഉണ്ടായിരുന്നതായണ് വിവരം. ഇതോടെ ബൈരുവിനെ കൊലപ്പെടുത്താൻ ഡോക്ടർ തീരുമാനിച്ചു. കൊലപാതകം നടത്തുന്നതിനായി വലിയ തയ്യാറെടുപ്പ് തന്നെയാണ് ഡോക്ടർ നടത്തിയത്. ഇതിനായി ബ്രേക്കിംഗ് ബാഡ് എന്ന ഷോ ഇയാൾ സ്ഥിരമായി കണ്ടിരുന്നു.
 
സംഭവദിവസം തനിക്ക് തലവേദനക്ക് ചികിത്സ തേടി ബൈരു ഡോക്ടറുടെ അടുത്ത് എത്തിയിരുന്നു. ഈ സമയം കടുത്ത ശേഷിയുള്ള വേദനാ സംഹാരി ഡോക്ടർ ബൈരുവിന് ഇൻ‌ജക്റ്റ് ചെയ്തു. ഇതോടെ മയങ്ങിവീണ ബൈരുവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതശരീരം 25 കഷ്ണങ്ങളാക്കി നുറുക്കി ആസിഡ് വീപ്പയിൽ നിക്ഷേപിക്കുകയായിരുന്നു. തെളിവുകളില്ലാതെ മൃതദേഹം ഇല്ലാതാക്കാനാണ് ഇങ്ങനെ ചെയ്ത്. 
 
എന്നാൽ ഡോക്ടറുടെ വീട്ടിൽ രണ്ടു ദിവസമായി അസാധരണമായ ജോലികൾ നടക്കുന്നത് ശ്രദ്ധയിൽ‌പ്പെട്ട അയൽ‌വസികൾ പൊലീസിൽ വിവര മറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ആസിഡ് വീപ്പയിൽ ഉപേക്ഷിച്ച നിലയിൽ വെട്ടിനുറുക്കിയ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ കൂടുതൽ വ്യക്തത വരുന്നതിനായി ഡ്രൈവറുടെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതയും ഉടൻ തുറക്കും; കുതിപ്പ് തുടരാൻ എൽഡിഎഫ്

ട്രംപിന്റെ ഏറ്റവും വലിയ പിഴവുകളില്‍ ഒന്ന് ഇന്ത്യയുമായുള്ള ബന്ധം കൈകാര്യം ചെയ്ത രീതി; ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ടോണി ആബട്ട്

'രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണ്'; പെരുമ്പളം പാലം യാഥാർത്ഥ്യമായതിൽ സന്തോഷം പങ്കിട്ട് മമ്മൂട്ടി

സിപിഐ ചിത്രം തെളിയുന്നു; സതീശനെ തളയ്ക്കാൻ സുനിൽകുമാർ പറവൂരിലേക്ക്?

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; എല്‍പിജി സിലിണ്ടറിന്റെ വില 60 രൂപ വര്‍ദ്ധിപ്പിച്ചു

അടുത്ത ലേഖനം
Show comments