Publish Date: Tue, 19 Feb 2019 (12:53 IST)
Updated Date: Tue, 19 Feb 2019 (12:57 IST)
പൽഗാർ: ജൻമദിനാഘോഷത്തിനിടെ യുവതിയെ പീഡനത്തിനിരയാക്കി സുഹൃത്തിന്റെ കാമുകൻ. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 27കാരിയായ യുവതിയെ കെണിയിൽപ്പെടുത്തി സ്വന്തം സുഹൃത്ത് കാമുകനായി കാഴ്ചവക്കുകയായിരുന്നു.
ആഘോഷ പരിപാടികൾക്കിടെ മദ്യം നൽകി യുവതിയെ ബോധരഹിതയാക്കിയ ശേഷം യുവതിയുടെ സുഹൃത്തിന്റെ കാമുകൻ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ബലാാത്സംഗം ചെയ്യുന്നതിനായി കാമുകന് വേണ്ടി ഇരയായ യുവതിയുടെ സുഹൃത്ത് സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്തു.
ബലാത്സം വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് സുഹൃത്തും കാമുകനും യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഭീഷണി വകവെക്കാതെ യുവതി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.