Publish Date: Sat, 02 Mar 2019 (20:06 IST)
Updated Date: Sat, 02 Mar 2019 (20:08 IST)
ഭുവന്വേശ്വര്‍: മകളെ ഒരു മാസത്തോളമായി ലൈംഗിക പീഡനത്തിന് ഇരയാക്കിവന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഗൻജം ജില്ലയിലാണ് സംഭവം ഉണ്ടായത്. സഹികെട്ടതോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഒരു മാസത്തോളമായി പിതാവ് ക്രൂരമായി പീഡനത്തിന് ഇരയാക്കി വരികയാണ് എന്നും ഒടുവിൽ ധൈര്യം സംഭരിച്ചാണ് പൊലീസിൽ പരാതി നൽകിയത് എന്നും പെൺകിട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മകൾ പീഡനത്തിനിരയാകുന്ന വിവരം അമ്മ അറിഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ പരാതി ലഭിച്ച ഉടനെ തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെ പൊലീസ് വൈദ്യ പരിശോധനക്ക് വിധേയയാക്കി.