Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടുവിറ്റ് പണം നൽകിയില്ല, മരുമകൻ അമ്മായിയമ്മയെ ടോർച്ചുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

വീടുവിറ്റ് പണം നൽകിയില്ല, മരുമകൻ അമ്മായിയമ്മയെ ടോർച്ചുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
, ബുധന്‍, 20 മാര്‍ച്ച് 2019 (12:47 IST)
നെയ്യാറ്റിൻ‌കര: വീടുവിറ്റ് പണം നൽകാത്തതിൽ അമ്മായിയമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മരുമകൻ. നെയ്യാറ്റിൻ‌കരയിലെ പെരുങ്കടവിളയിലാണ് സംഭവം ഉണ്ടായത്. റോഡരികത്ത് വീട്ടില്‍ മാധവി യമ്മയെ മരുമകൻ അജിത് കുമാർ ടോർച്ചുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 
മാധവിയമ്മയുടെ പേരിൽ നാലു സെന്റ് സ്ഥലവും അതിൽ ഒരു വീടും ഉണ്ട്. ഇത് വിറ്റ് പണം നൽകണം എന്ന് ആവശ്യപ്പെട്ട് അജിത് കുമാർ ഭാര്യ മിനിയെയും അമ്മായിയമ്മ മാധവിയമ്മയെയും നിരന്തരം മർദ്ദിക്കാറുണ്ട് എന്ന് അയൽ‌വാസികൾ പൊലീസിൽ മൊഴി നൽകി. 
സംഭവദിവസവും വീടു‌വിൽക്കുന്നതിനെ ചൊല്ലി അജിത് കുമാർ ഇരുവരുമായും വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെ ഭാര്യ മിനിയുടെ വയറ്റിൽ ചവിട്ടുകയും മാധവിയമ്മയുടെ തലയിൽ ടോർച്ചുകൊണ്ട് അടിക്കുകയുമായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മാധവിയമ്മ മരിച്ചത്. കൊലപാതകത്തിന് ശേഷം അജിത് കുമാർ ഒളിവിൽ പോയിരിക്കുകയാണ് ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആ കൊച്ച് എത്ര നാളായി കോൺഗ്രസ് കുപ്പായമിട്ട് നടക്കുന്നു'; ഷാനിമോൾ ഉസ്മാനെ കോൺഗ്രസ് ചതിച്ചെന്ന് വെളളാപ്പളളി നടേശൻ