പത്ത് വർഷം മുൻപ് ഫാർമസിയുടെ ലൈസൻസ് റദ്ദുചെയ്തതിലുള്ള പക, ഉദ്യോഗസ്ഥയെ മധ്യവയസ്കൻ വെടിവച്ച് കൊന്നു, കൊലപാതകം തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയ ശേഷം

ശനി, 30 മാര്‍ച്ച് 2019 (15:07 IST)
ചണ്ഡീഗഡ്: ഫർമസിയുടെ ലൈസൻസ് റദ്ദ് ചെയ്തതിൽ പ്രതികാരം തീർക്കാൻ സർക്കാർ ഉദ്യോഗസ്ഥയെ വെടിവച്ച് കൊലപ്പെടുത്തി മധ്യവയസ്കൻ. പത്ത് വർഷങ്ങൾ കാത്തിരുന്ന് തയ്യാറെടുപ്പ് നടത്തിയാണ് ബൽ‌വീന്ദർ പഞ്ചാബ് ഗവൺമെന്റ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥയായ നേഹ ഷോരിയെ കൊലപ്പെടുത്തിയത്.
 
2009ൽ പ്രതിയുടെ ഫാർമസിയിൽ നടത്തിയ പരിശോധനയിൽ ലഹരിക്ക് അടിമപ്പെട്ടവർ ഉപയോഗിക്കുന്ന 35ഓളം ഗുളികകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് നേഹ ഷോരി ബൽ‌വീന്ദറിന്റെ ഫാർമസിയുടെ ലൈസൻസ് റദ്ദാക്കുകയായിരുന്നു. ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. കൊലപാതകം നടത്തുന്നതിനായി പ്രതി മുൻ‌കൂട്ടി തീരുമാനം എടുത്തിരുന്നു. 
 
തോക്ക് കൈവഷം വക്കുന്നതിലുള്ള ലൈസൻസ് മാർച്ച് മാർച്ച് ഒൻപതിന് ബൽ‌വീന്ദർ സ്വന്തമാക്കി. കൊലപാതകം നടത്തുന്ന തലേദിവസമാണ് ഇയൾ തോക്കു വാങ്ങിയത്. ശേഷം നേഹ ഷോരി വരുന്നതും കാത്തിരുന്ന് വെടിയുതിർക്കുകയായിരുന്നു. തലക്കും നെഞ്ചിലും വെടിയേറ്റ ഉദ്യോഗസ്ഥ ഉടനെ തന്നെ മരിച്ചു. സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം നോച്ച്‌ലെസ് ഡിസ്‌പ്ലേ, പോപ്പ് അപ്പ് സെൽഫി ക്യാമറ, വിവോയുടെ എസ് സീരിസിലെ ആദ്യ സ്മാർട്ട്ഫോൺ വിവോ S1ന്റെ സവിശേഷതകൾ ഇങ്ങനെ !