Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോച്ച്‌ലെസ് ഡിസ്‌പ്ലേ, പോപ്പ് അപ്പ് സെൽഫി ക്യാമറ, വിവോയുടെ എസ് സീരിസിലെ ആദ്യ സ്മാർട്ട്ഫോൺ വിവോ S1ന്റെ സവിശേഷതകൾ ഇങ്ങനെ !

നോച്ച്‌ലെസ് ഡിസ്‌പ്ലേ, പോപ്പ് അപ്പ് സെൽഫി ക്യാമറ, വിവോയുടെ എസ് സീരിസിലെ ആദ്യ സ്മാർട്ട്ഫോൺ വിവോ S1ന്റെ സവിശേഷതകൾ ഇങ്ങനെ !
, ശനി, 30 മാര്‍ച്ച് 2019 (14:40 IST)
വി15 പ്രോയ്ക്ക് ശേഷം എസ് സീരീസ് എന്ന പുതിയ സ്മാർട്ട്ഫോൺ സീരീസിലെ ആദ്യ സ്മാർട്ട്ഫോൺ S1നെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് വിവോ. ചൈനീസ് വിപണിയിലാണ് ആദ്യഘട്ടം എന്ന നിലയിൽ സ്മാർട്ട്ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 3 മുതൽ ഫോണിന്റെ വിൽപ്പന ചൈനീസ് വിപണിയിൽ ആരംഭിക്കും.  
 
ഏറെ സവിശേഷതലഊമായാണ് വിവോ എസ് വണിന്റെ വരവ്.  
സ്മാർട്ട്ഫോണിന്റെ സ്ക്രീനിൽ തന്നെ ആ പ്രത്യേകത കാണാം. മുൻ വഷം മുഴുവൻ നിറഞ്ഞു നിൽക്കുന്ന തരത്തിലുള്ളതാണ് ഫോണിന്റെ ഡിസ്‌പ്ലേ. 1080X2340 പിക്‌സൽ റെസല്യൂഷനിൽ 19:5:9 ആസ്‌പെക്‌ട് റേഷ്യോവിലുള്ള 6.53 ഇഞ്ച് ഫുള്‍ എച്ച്‌.ഡി പ്ലസ് നോച്ച്‌ലെസ് ഡിസ്‌പ്ലേയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫോണിന്റെ മുൻ വഷത്തിന്റെ 90.95 ശതമാനവും ഡിസ്‌പ്ലേയാണ്.
 
12 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, 8 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസർ, 5 മെഗാപിക്സലിന്റെ മറ്റൊരു സെൻസർ കൂടി അടങ്ങുന്ന ട്രൈ റിയർ ക്യാമറകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 24.8 മെഗാപിക്സൽ വരുന്ന പോപ്പ് അപ്പ് സെൽഫി ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. 
 
ഗെയിമിംഗ് മികച്ച അനുഭവമാക്കുന്നതിനായി ഗെയിം ടർബോ മോഡ് എന്ന പ്രത്യേക ഓപ്ഷനും ഫോണിൽ ഒരുക്കിയിട്ടുണ്ട്. 6 ജി ബി റാം 128 ജിബി സ്റ്റോറേജ് വേരിയന്തായിരിക്കും വിപണിയിൽ എത്തുക. ഹീലിയോ പി70 എസ് ഒ സി ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 9 പൈയിലാണ് ഫോൺ പ്രവർത്തിക്കുക. 3,940 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത്സരിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല, ഡൽഹിയിലെ നാടകം എന്തെന്ന് അറിയില്ല: മറുകണ്ടം ചാടി ചെന്നിത്തല