അഞ്ച് വയസുകാരനായ മകന്റെ മുന്നിൽ വച്ച് പിതാവിനെ ക്രൂരമായി വെടിവച്ചുകൊന്നു, സംഭവം ഇങ്ങനെ !

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2019 (12:13 IST)
ഡൽഹി: 40 വയസുകാരനെ അഞ്ച് വയസായ മകന്റെ മുന്നിൽ‌വച്ച് നിരന്തരം വെടിവച്ച് കൊലപ്പെടുത്തി. ന്യൂ ഡൽഹിയിലെ ഉസ്മാൻപൂരിൽ ഞായറാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. അക്കിബുദ്ദീൻ എന്നയാളെയാണ് അഞ്ച് പേർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.
 
തന്റെ മകനും സഹോദരിക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അക്കിബുദ്ദീൻ. വീടിന് കുറച്ച് അകലെ വച്ച് അഞ്ച് അംഗ സംഘം അക്കീബുദ്ദീന് നേരേ നിരന്തരം നിറയൊഴിക്കുകയായിരുന്നു. പിതാവിന് വേടിയേൽക്കുന്നത് കണ്ട ഭയന്ന് അഞ്ച് വയസുകാരൻ സംഭവം ബന്ധുക്കളെ അറിയിക്കാൻ വീട്ടിലേക്കോടി.
 
അയൽക്കാരായ അഞ്ച് സഹോദരങ്ങളും അവരുടെ അമ്മയുമാണ്  കൊലപാതകത്തിന് പിന്നിൽ എന്നാണ് കുടുംബം ആരോപിക്കുന്നത്. ‘ഞങ്ങൾ വീട്ടിലേക്കെത്തുമ്പോൾ അഞ്ചു പേരും അവരുടെ അമ്മയും പുറത്തുനിൽക്കിൽക്കുന്നുണ്ടായിരുന്നു. ഇവർ അഞ്ച് പേരും ചേർന്ന് സഹോദരനു നേരെ നിറയൊഴിക്കുകയായിരുന്നു എന്ന് കൊല്ലപ്പെട്ട അക്കീബുദ്ദീന്റെ സഹോദരി  വ്യക്തമാക്കി.
 
സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. അയൽ‌ക്കാരായ കുടുംബത്തിന് അക്കീബുദ്ദീനോടുണ്ടായിരുന്ന വ്യക്തി വൈര്യാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രയ്ക്കിടയിലെ ‘ആ ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’; ശുചിത്വ ആശങ്കകൾക്ക് പുതിയ ഡിജിറ്റൽ പരിഹാരം

സി.പി.എം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗ് കവർന്നു

ഐക്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രിസ്തുമസ്; ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാജേഷിനെ വെട്ടി രാജീവ് ചന്ദ്രശേഖര്‍; ശ്രീലേഖ തിരുവനന്തപുരം മേയര്‍

2026 Assembly Election: തൃശൂരില്‍ വി.എസ്.സുനില്‍ കുമാര്‍ മത്സരിക്കണമെന്ന് ആവശ്യം, ഇല്ലെങ്കില്‍ സിപിഎം ഏറ്റെടുക്കും?

അടുത്ത ലേഖനം
Show comments