Publish Date: Tue, 02 Apr 2019 (08:39 IST)
Updated Date: Tue, 02 Apr 2019 (08:39 IST)
തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂമായി മര്‍ദ്ദിച്ച് അവശനാക്കിയ അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടതായി മുന്‍ ഭര്‍ത്താവിന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍. മകന്‍ ബിജു മരിച്ച ദിവസം അരുൺ വീട്ടിൽ വന്നിരുന്നു. മൂന്നാം നാൾ അരുണിനെ വിവാഹം കഴിക്കണമെന്ന് മരുമകൾ ആവശ്യപ്പെട്ടിരുന്നുവെന്നും ആണ് ബിജുവിന്റെ പിതാവ് തിരുവനന്തപുരം കമലേശ്വരം സ്വദേശി ബാബു ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞത്.
ബാബുവിന്റെ സഹോദരിയുടെ മകനാണു തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ അരുണ്‍. 2018 മേയ് 23നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഉടുമ്പന്നൂരിലെ ഭാര്യാവീട്ടില്‍ വെച്ചാണ് മകന്‍ ബിജു മരിച്ചത്. മകന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും മരിക്കുന്നതിന്റെ തലേന്ന് ഞങ്ങളോട് ഫോണില്‍ സംസാരിച്ചുവെന്നും ഈ അച്ഛന്‍ പറയുന്നു. എന്നാൽ, അസ്വഭാവികമായി ഒന്നും തന്നെ ബിജുവിന്റെ മരണത്തിൽ ഇല്ലായിരുന്നു.
അരുണ്‍ ആനന്ദ് ബിജുവിനോട് പണം കടം വാങ്ങിയിരുന്നുവെന്നും അത് തിരിച്ചു ചോദിച്ചതോടെ ഏതാണ്ടു 15 വര്‍ഷം മുമ്പ് ഇരുവരും വഴക്കിട്ടിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്നും ബാബു പറഞ്ഞു. അരുണ്‍ എങ്ങിനെ യുവതിയുമായി പരിചയത്തിലായി എന്ന് അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.