Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ വോട്ട് രേഖപ്പെടുത്തി സർവീസ് വോട്ടർമാർ

അരുണാചൽ പ്രദേശിലെ ലോഹിത്പൂരിലുള്ള അനിമൽ ട്രെയിനിംഗ് സ്കൂളിലാണ് സുധാകർ നടരാജൻ തന്റെ വോട്ട് രേഖപ്പെടുത്തിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ വോട്ട് രേഖപ്പെടുത്തി സർവീസ് വോട്ടർമാർ
, ശനി, 6 ഏപ്രില്‍ 2019 (17:14 IST)
2019 ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ വോട്ട് രേഖപ്പെടുത്തി. അരുണാചൽ പ്രദേശിലെ ഇൻഡോ-ഡിബറ്റൻ ബോർഡർ തലവൻ ഡിഐജി സുധാകർ നടരാജനാണ് 2014 ആദ്യ വോട്ട് രേഖപ്പെടുത്തിയ വ്യക്തി. അരുണാചൽ പ്രദേശിലെ ലോഹിത്പൂരിലുള്ള അനിമൽ ട്രെയിനിംഗ് സ്കൂളിലാണ് സുധാകർ നടരാജൻ തന്റെ വോട്ട് രേഖപ്പെടുത്തിയത്. 
 
ഇന്ന് രാവിലെ 10 മുതലാണ് രാജ്യത്തെ സർവീസ് വോട്ടുകൾ രേഖപ്പെടുത്തിയത്. ഏപ്രിൽ 11നാണ് രാജ്യത്ത് ആദ്യഘട്ട പോളിംഗ് നടക്കുക. പോസ്റ്റൽ ബാലറ്റ് വഴിയാണ് സർവീസ് വോട്ടുകൾ രേഖപ്പെടുത്തുക. വോട്ട് രേഖപ്പെടുത്തിയ ശേഷം കവർ സീൽ ചെയ്യുകയാണ് പതിവ്. 
 
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് മേയ് 19നാണ് അവസാനിക്കുക. മേയ് 23നാണ് രാജ്യത്ത് വോട്ടെണ്ണൽ നടക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചു കോടിയുടെ കോഴ ആരോപണം; എംകെ രാഘവന്‍ കൂടുതല്‍ കുരുക്കിലേക്ക് - നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍