അഞ്ച് വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി കരിമ്പ് പാടത്ത് ഉപേക്ഷിച്ച് ബന്ധു, പ്രതി കുടുങ്ങിയത് ഇങ്ങനെ

Webdunia
ബുധന്‍, 10 ഏപ്രില്‍ 2019 (18:59 IST)
അഞ്ച് വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി ബന്ധുവായ യുവാവ്, ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. പെൺകുട്ടിയുടെ മൃതദേഹം സരണ ഗ്രാമത്തിലെ കരിമ്പ് പാടത്തുനിന്നും കണ്ടെത്തുകയായിരുന്നു.
 
പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലത്ത സമയത്ത് ഇന്ദിര പുരി കോളനിയിലെ വീടിന് സമീപത്ത് നിന്നും മുറദ് നഗറിലെത്തിച്ച് ബന്ധുവായ മഹാജൻ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തെ പെൺകുട്ടി എതിർത്തതതോടെ ഇയാൾ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ കരിമ്പ് പാടത്ത് ഉപേക്ഷിച്ചു.
 
മാതാപിതാക്കൾ തിരികെ എത്തിയതോടെയാണ് കുഞ്ഞിനെ കാണാതാ‍യ വിവരം അറിയുന്നത്. ഇതോടെ ഇവർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തിരച്ചിലിലാണ് കൊലചെയ്യപ്പെട്ട നിലയിൽ പെൺകുട്ടിയെ ഗ്രാമത്തിലെ കരിമ്പ് പാടത്ത് കണ്ടെത്തിയത്.
 
സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതോടെ മഹാജന്റെ പ്രവർത്തികളിൽ പൊലീസിന് സംശയം തോന്നി. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

യുദ്ധം അവസാനിപ്പിക്കണമെന്ന് ഞാൻ പറഞ്ഞാൽ ഇസ്രായേൽ നിർത്തും: ട്രംപ്

അടുത്ത ലേഖനം
Show comments