Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ക്കൂൾ സ്റ്റോർ റൂമിൽ ആലിംഗനം ചെയ്ത് പ്രിൻസിപ്പലും അധ്യാപികയും! വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ, ഇരുവരെയും സസ്പെൻഡ് ചെയ്ത് അധികൃതർ

കര്‍ണാടകയിലെ ഷിവമോഗയിലെ മാലൂർ ഗ്രാമത്തിലെ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം.

സ്ക്കൂൾ സ്റ്റോർ റൂമിൽ ആലിംഗനം ചെയ്ത് പ്രിൻസിപ്പലും അധ്യാപികയും! വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ, ഇരുവരെയും സസ്പെൻഡ് ചെയ്ത് അധികൃതർ
, ബുധന്‍, 13 മാര്‍ച്ച് 2019 (17:40 IST)
സ്ക്കൂൾ സ്റ്റോർ റൂമിൽ രഹസ്യമായി ആലിംഗനം ചെയ്ത അധ്യാപകരെ സ്ക്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. സ്റ്റോ റൂമില്‍ ഇരുവരും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടര്‍ന്നായിരുന്നു നടപടി. കര്‍ണാടകയിലെ ഷിവമോഗയിലെ മാലൂർ ഗ്രാമത്തിലെ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. 
 
ഇരുവരും സ്റ്റോർ റൂമില്‍ ആലിംഗനം ചെയ്യുന്നതിന്റെ വീഡിയോ ജനലിലൂടെ മറ്റാരോ പകര്‍ത്തി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇരുവരെയും സസ്പെന്‍റ് ചെയ്തതായി സ്കൂള്‍ വൃത്തങ്ങൾ വ്യക്തമാക്കി.
 
250 വിദ്യാര്‍ത്ഥികളും 20 അധ്യാപകരും സ്കൂളിലുണ്ട്. പ്രിന്‍സിപ്പലിന്‍റേയും അധ്യാപികയുടേയും നടപടി സ്കൂളിന്‍റെ ധാർമികതയ്ക്കു ചേര്‍ന്നതല്ലെന്നും സ്ക്കൂൾ അധികൃതർ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും ഒരു ഉപ ബ്രാൻഡ് കൂടി, റിനോയുമായി ഓപ്പോ വിപണിയിലേക്ക് !