Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 25 February 2025
webdunia

മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്നു

മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്നു

മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്നു
ഗുംല , ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (08:33 IST)
ഇരുപത് വയസ്സുകാരൻ മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു. നാടിനെ നടുക്കുന്ന സംഭവം നടന്നത് ജാർഖണ്ഡിലെ ഗുംലയിലാണ്. സംഭവത്തെത്തുടർന്ന് പ്രതി ഓളിവിലാണെന്നാണ് റിപ്പോർട്ടുകൾ. പെൺകുഞ്ഞിന്റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചു.
 
ബന്ധന്‍ ഓറന്‍ എന്നയാളാണ് കേസിലെ പ്രതിയെന്ന് വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസ്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഞായറാഴ്‍ച്ചയാണ് സംഭവം. രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീടിന് മുന്‍പില്‍ നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടി പ്രതിയുടെ വീടിന് മുന്‍പില്‍ എത്തുകയും പ്രതി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
 
രാത്രി കുട്ടിയുടെ മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടി ഉറങ്ങുകയാണെന്ന് പ്രതി കളവുപറഞ്ഞു. കുട്ടിയെ മാതാപിതാക്കള്‍ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ വസ്‍ത്രത്തില്‍ ചോരപ്പാടുകൾ കാണുകയും തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർക്കാരിന്റെ സഹായമില്ല; ഐഎഫ്എഫ്‌കെ ചെലവ് ചുരുക്കി നടത്താൻ തീരുമാനം