Publish Date: Wed, 26 Jun 2019 (14:56 IST)
Updated Date: Wed, 26 Jun 2019 (14:58 IST)
നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച എഴുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ ഭരതന്നൂര്‍ മുലപ്പേഴ് മുഹ്സിന്‍ മന്‍സിലില്‍ അബ്ദുള്‍ റഹിമാനാണ് പൊലീസ് പിടിയിലായത്.
കുട്ടിയുടെ ശരീരത്തില്‍ പാടുകള്‍ കണ്ട് മാതാവ് ചോദിച്ചപ്പോഴാണ് വൃദ്ധന്‍ തന്നെ ഉപദ്രവിച്ച വിവരം ബാലിക പറഞ്ഞത്. കുട്ടിയുടെ അയല്‍ക്കാരനായ
വൃദ്ധനെതിരെ ഉടന്‍ തന്നെ മാതാവ് പാങ്ങോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബാലികയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അബ്ദുള്‍ റഹിമാനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.