Select Your Language

Notifications

webdunia
webdunia
webdunia
शुक्रवार, 27 दिसंबर 2024
webdunia

ചെക്കപ്പിനു പോയി മടങ്ങിയ ആറുമാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ചെക്കപ്പിനു പോയി മടങ്ങിയ ആറുമാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ചെക്കപ്പിനു പോയി മടങ്ങിയ ആറുമാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
ഗുരുഗ്രാം , ഞായര്‍, 27 മെയ് 2018 (10:07 IST)
ആറു മാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ മനേസറില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. മൂന്നംഗ സംഘമാണ് ഇരുപത്തിമൂന്നുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചത്. കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് അന്വേഷണം ആ‍രംഭിച്ചു.

ഭര്‍ത്താവിനൊപ്പം ഇരുചക്രവാഹനത്തിലാണ് ഡൊക്‍ടറെ കാണാന്‍ യുവതി എത്തിയത്. മടക്കയാത്രയ്‌ക്കു മുമ്പ് ബൈക്കില്‍ സഞ്ചരിക്കാനുള്ള ബുദ്ധിമുട്ട് യുവതി ഭര്‍ത്താവിനെ അറിയിച്ചു. ഇതോടെ ഷെയര്‍ ഓട്ടോയില്‍ യുവതിയെ വീട്ടിലേക്ക് കയറ്റി വിട്ടു.

ഓട്ടോയില്‍ കയറിയ യുവതിക്ക് ഓട്ടോ ഡ്രൈവര്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി. മയക്കത്തിലായ ഇവരെ ഡ്രൈവറും അയാളുടെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഓട്ടോയില്‍ വെച്ചു തന്നെയാണ് പീഡനം നടന്നത്.

പീഡനം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതിയും ഭര്‍ത്താവും പൊലീസിനെ സമീപിച്ചത്. കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചു. വൈദ്യപരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുവിനു അപകടം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഞാൻ ഒരു തരം ശബ്ദം കേൾക്കുന്നുണ്ട്’; ജയലളിതയുടെ മരണത്തിനു മുമ്പുള്ള ശബ്ദരേഖകൾ പുറത്ത്