ട്രെയിനില്‍ യുവതിക്കു നേരെ പീഡന ശ്രമം; യാത്രക്കാരും ഗാര്‍ഡും നോക്കി നിന്നു - വീഡിയോ എടുക്കാന്‍ തിരക്ക്
ട്രെയിനില്‍ യുവതിക്കു നേരെ പീഡന ശ്രമം; യാത്രക്കാരും ഗാര്‍ഡും നോക്കി നിന്നു - വീഡിയോ എടുക്കാന്‍ തിരക്ക്
യാത്രക്കാര്‍ നോക്കി നില്‍ക്കെ ലോക്കല്‍ ട്രെയിനില്‍ യുവതിക്കു നേരെ പീഡന ശ്രമം. മുംബൈ താനെയില്‍ നിന്ന് ഛത്രപതി ശിവജി ടെര്‍മിനസിലേക്കുള്ള ലോക്കല്‍ ട്രെയിനിലായിരുന്നു സംഭവം. ദാദര്‍ സ്‌റ്റേഷനില്‍ വെച്ച് അക്രമിയെ റെയില്‍വെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നീക്കിവച്ച കമ്പാര്‍ട്ടുമെന്റിനുള്ളില്‍ വെച്ചാണ് യുവതിക്കു നേരെ ആക്രമവും പീഡന ശ്രമവും നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
കുര്‍ളയില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ മുതല്‍ ഇയാള്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് അതേ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്‌തിരുന്ന സമീര്‍ സവേരി വ്യക്തമാക്കി. ലേഡിസ് കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനോട് അപായച്ചങ്ങല മുഴക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ പ്രതികരിച്ചില്ലെന്നും സമീര്‍ പറഞ്ഞു. ഭിന്നശേഷിക്കാരനായ തനിക്ക് അവരെ സഹായിക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവതിയെ ആക്രമി ഉപദ്രവിക്കുമ്പോള്‍ മറ്റു യാത്രക്കാര്‍ തടയാനോ പെണ്‍കുട്ടിയെ സഹായിക്കാനോ എത്തിയില്ല. സമീപത്ത് ആളുകള്‍ ഇരിക്കുമ്പോഴാണ് സംഭവങ്ങള്‍ ഉണ്ടായത്. കമ്പാര്‍ട്ട്‌മെന്റില്‍ ഗാര്‍ഡ് ഉണ്ടായിരുന്നെങ്കിലും ആക്രമണം കണ്ടു നിന്നതല്ലാതെ യുവതിയെ രക്ഷപ്പെടുത്താനോ അപായച്ചങ്ങല മുഴക്കാനോ ഇയാള്‍ ശ്രമിച്ചില്ല.