Webdunia - Bharat's app for daily news and videos

Install App

12 വയസുള്ള മകളെ സുഹൃത്തുക്കൾക്ക് കാഴ്ച വെച്ച് പണം സമ്പാദിച്ച് മാതാപിതാക്കൾ; അറസ്റ്റ് ചെയ്ത് പൊലീസ്, സംഭവം മലപ്പുറത്ത്

എസ് ഹർഷ
ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (13:07 IST)
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക തൊഴിലിനു നിർബന്ധിച്ച മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്. മലപ്പുറത്താണ് സംഭവം. തന്നെ മാതാപിതാക്കള്‍ ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കുന്നുവെന്നും പലര്‍ക്കും കാഴ്ച വെച്ചുവെന്നും പെൺകുട്ടി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറം‌ലോകം അറിയുന്നത്. 
 
കുട്ടി ബലാത്സംഗത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. സ്കുളിലെത്തുന്ന കുട്ടിക്ക് അസ്വാസ്ത്യങ്ങൾ ഉണ്ടെന്ന് പിടി‌എം അംഗങ്ങൾ മനസിലാക്കുകയും കുട്ടിയുടെ വീട്ടില്‍ ചില തെറ്റായ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇവർ സ്‌കൂളിലെ അധ്യാപികമാരെ അറിയിക്കുകയുമായിരുന്നു.
 
അഷ്യാപകർ നടത്തിയ അന്വേഷണത്തിൽ കുട്ടി ‘അച്ഛന്റെ സുഹൃത്തുക്കള്‍ തന്നോട് മോശമായി പെരുമാറി‘യെന്ന് കുട്ടി വെളിപ്പെടുത്തി. ലൈംഗിക വൃത്തിക്ക് കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും കുട്ടി വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടിയുടെ കുടുംബം ഇത്തരത്തിലാണ് പണം കണ്ടെത്തിയിരുന്നതെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
 
ഒന്നിലധികം പേര്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് കുട്ടി പറയുന്നു. എന്നാല്‍ രണ്ട് പേരുടെ പേര് മാത്രമാണ് കുട്ടി തുറന്ന് പറഞ്ഞത്. ഷൈജു കറപ്പന്‍ (38), അഷ്‌റഫ് മുഹമ്മദ് കുട്ടി (36) എന്നിവരെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, പിതാവ് കുട്ടിയുടെ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. 
 
അതേസമയം, കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. ചൈല്‍ഡ് ലൈന് നല്‍കിയ മൊഴിയിൽ അമ്മയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് പെൺകുട്ടി പറഞ്ഞത്. എന്നാൽ, ഇതിനു വിപരീതമായാണ് കുട്ടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. തന്റെ അമ്മയ്ക്ക് പീഡന വിവരം അറിയില്ലാരുന്നുവെന്നും പിതാവിന് മാത്രമാണ് ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments