പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതിയുമായി അടുത്തു, പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; എസ്‌ഐക്ക് സസ്പെഷൻ

ശനി, 31 ഓഗസ്റ്റ് 2019 (15:07 IST)
പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച എസ് ഐയ്ക്ക് സസ്പെൻഷൻ. കൊയിലാണ്ടി എ ആർ ക്യാമ്പിലെ എസ് ഐ അനിലിനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. പയ്യോളി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.
 
2017 സെപ്തംബർ മുതൽ അനിൽ തന്നെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. തന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അത് പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും തന്നെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് യുവതി പറയുന്നു.
 
രണ്ട് വർഷം മുന്നേ വിവാഹാമോചിതയായ യുവതി ഒരു പരാതിയുമായി ബന്ധപ്പെട്ടായിരുന്നു പയ്യോളി സ്റ്റേഷനിലെത്തിയത്. ഇവിടെ എസ് ഐ ആയിരുന്ന അനിൽ യുവതിയുമായി അടുത്ത് കൂടുകയും തുടർന്ന് പലയിടങ്ങളിൽ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. 
 
അതിനിടെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അനിലിന്റെ ബന്ധുക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. അനിലിന്റെ രണ്ടാം ഭാര്യയും ആദ്യഭാര്യയിലെ മകളും മരുകനുമാണ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം യുവതിക്ക് നിരന്തരം നഗ്ന ചിത്രങ്ങൾ അയച്ചുനൽകി, സംഗീത സംവിധായകൻ പിടിയിൽ