Publish Date: Fri, 07 Sep 2018 (21:13 IST)
Updated Date: Fri, 07 Sep 2018 (21:16 IST)
ക്ഷേത്രത്തില്‍ അലങ്കാരത്തിന്‍റെ ഭഗമായി തൂക്കിയിരുന്ന ബലൂണില്‍ തൊട്ടതിന് പന്ത്രണ്ടുകാരനായ ദളിത് ബാലനെ അടിച്ചുകൊന്നു. ആഗ്രയില്‍ നട്‌റോയി ഗ്രാമത്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് പിടികൂടി.
അമ്പലത്തില്‍ തൂക്കിയിരുന്ന ബലൂണുകളില്‍ ബാലന്‍ തൊട്ടപ്പോള്‍ തൊടരുതെന്ന് അവിടെ നിന്ന സമപ്രായക്കാര്‍ വിലക്കി. അത് ശ്രദ്ധിക്കാതെ വീണ്ടും ബലൂണുകളില്‍ തൊട്ടപ്പോള്‍ അതില്‍ ഒരു ബലൂണ്‍ പൊട്ടി. ഇതോടെ ബാലനെ അവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
സംഭവം കണ്ട് ബാലന്‍റെ കൂട്ടുകാരന്‍ ഓടി വീട്ടിലെത്തി വിവരം ധരിപ്പിച്ചു. അമ്മ സംഭവസ്ഥലത്തെത്തുമ്പോഴേക്കും പന്ത്രണ്ടുകാരന്‍ പൂര്‍ണ അവശനായിക്കഴിഞ്ഞിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.