ബംഗളൂരു: ബാങ്ക് എ.റ്റി. എമ്മില്‍ പണം നിറയ്ക്കാണത്തിയവരെ വെടിവച്ചു കൊന്നു അക്രമി സംഘം 93 ലക്ഷം രൂപാ കവര്‍ന്നു. വ്യാഴാഴ്ച രാവിലെ പട്ടാപ്പകല്‍ കര്‍ണ്ണാടകയിലെ ബിദറിലാണ് എസ്.ബി.ഐ എ.റ്റി. എമ്മില്‍ പണം നിറയ്ക്കാനെത്തിയപ്പോള്‍ ആയിരുന്നു സംഭവം നടന്നത്.
ബൈക്കിലാണ് അക്രമികള്‍ എത്തിയത്. സുരക്ഷാ ജീവനക്കാര്‍ പണം നിറയ്ക്കുന്നതിനു തൊട്ടുമുമ്പ് എത്തിയ അക്രമികള്‍ വെടിയുതിര്‍ത്ത പണം അടങ്ങിയ പെട്ടികളുമായി രക്ഷപ്പെട്ടു. പട്ടാപ്പകല്‍ ജനം നോക്കി നില്‍ക്കേ തിരക്കേറിയ റോഡിലായിരുന്നു സംഭവം. അക്രമികള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ അക്രമി സംഘത്തിന്റെ വെടിയേറ്റ് 2 സുരക്ഷാ ജീവനക്കാരാണ് മരിച്ചത്.