നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധികേസില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍. പരാതിക്കു പിന്നില്‍ മുസ്ലിം തീവ്രവാദികള്‍ എന്ന് വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്നും അപ്പോഴത്തെ മാനസികാവസ്ഥയില്‍ പറഞ്ഞതാണെന്നും സനന്ദന്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്കാണ് നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സംസ്‌കാരം വീണ്ടും നടക്കുന്നത്. മഹാസമാധിയായാണ് ചടങ്ങ് നടത്തുന്നത്.
വൈകുന്നേരം മൂന്നിനും നാലിനും ഇടയിലായിരിക്കും സംസ്‌കാരം. മൃതദേഹം സൂക്ഷിക്കുന്ന നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും നാമജപ ഘോഷയാത്ര ആയിട്ടാണ് മൃതദേഹം കൊണ്ടുവരുന്നത്.