കരച്ചില്‍ ശല്യമായി; യുവതി കൈക്കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു

ശനി, 7 സെപ്‌റ്റംബര്‍ 2019 (16:38 IST)
കരച്ചില്‍ ശല്യമായതോടെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കെയര്‍ ടേക്കര്‍ ശ്വാസം മുട്ടിച്ച് കൊന്നു. യു എസിലെ ഡെലവെയര്‍ എന്ന സ്ഥലത്താണ് സംഭവം. 19 കാരിയായ ഡിജോനെയ് ഫോര്‍ഗുസണ് എന്ന പെണ്‍കുട്ടിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്രാഥമിക നടപടികള്‍ക്ക് ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞ ദിവസം ഡെലവെയർ പൊലീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലൂടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഡെലവെയറിലെ ലിറ്റിൽ പീപ്പിൾ ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററില്‍ കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു സംഭവം.

കുഞ്ഞ് നിര്‍ത്താതെ കരയാന്‍ തുടങ്ങിയതോടെ ഫോര്‍ഗുസണ്‍ അസ്വസ്‌തനായി. കുട്ടി കരച്ചില്‍ അവസാനിപ്പിക്കാതെ വന്നതോടെ മുഖത്തു കൈ അമർത്തി പിടിച്ചു. ഇതിനിടെയാണ് കുഞ്ഞ് മരിച്ചത്.

കുട്ടി അനങ്ങാതെ വന്നതോടെ യുവതി തന്നെ പൊലീസിനെ വിളിച്ച് വിവരം അറിയിച്ചു. പൊലീസെത്തി പരിശോധന നടത്തുമ്പോള്‍ കുട്ടി മരിച്ചിരുന്നു. മുറിയിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് ഫോര്‍‌ഗുസണാണ് കൊല നടത്തിയതെന്ന് പൊലീസിന് വ്യക്തമായി. കസ്‌റ്റഡിയിലായ യുവതി കോടതിയില്‍ നിന്നും ഒരു മില്യൻ ഡോളറിന്റെ ജാമ്യം നേടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഉടമയുടെ മടിയിലിരുന്ന് കുതിരക്കുട്ടിയുടെ വിമാനയാത്ര; വൈറലായി വീഡിയോ