മൃതദേഹം കഷണങ്ങളാക്കി ചാക്കിൽ ഉപേക്ഷിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

ബുധന്‍, 23 ജനുവരി 2019 (08:06 IST)
സ്‌ത്രീയുടെ മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയില്‍. ഡല്‍ഹിയിലെ അലിപുരിലാണ് തിങ്കളാഴ്‌ച വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

മൃതദേഹം കഷണങ്ങളാക്കിയ ശേഷം കുറച്ചു ഭാഗങ്ങൾ‍ ചാക്കിൽ പൊതിഞ്ഞ നിലയിലും തലയുൾപ്പെടെ ഛേദിക്കപ്പെട്ട നിലയിലുമാണു കണ്ടെത്തിയത്. വഴിയാത്രക്കാരാണ് മൃതദേഹം കണ്ട് പൊലീസില്‍ വിവരമറിയിച്ചത്.

ശരീരത്തില്‍ പരുക്കേറ്റ ഭാഗങ്ങളുണ്ടെന്നും പ്രാഥമിക പരിശോധനയിൽ മൃതദേഹം സ്‌ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. തെരുവ് നായകൾ മൃതദേഹം മാന്തിക്കീറിയതാകാമെന്നും ഡിസിപി ഗൗരവ് ശർമ വ്യക്തമാക്കി.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തു നിന്നും കാണാതായ സ്‌ത്രീകളുടെ വിവരങ്ങള്‍ അന്വേഷണം സംഘം പരിശോധിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നേഴ്സിന്റെ മൃതദേഹം ആലുവാ പുഴയിൽ; അന്വേഷണം മുറുകിയതോടെ ഭർത്താവ് കോടതിയിൽ കീഴടങ്ങി