Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയെ ആക്രമിച്ച കേസ്; ഒളിച്ചു കളിച്ച് ദിലീപ് - മറുപടി നൽകാൻ സമയം വേണമെന്ന് താരം സുപ്രീംകോടതിയിൽ

supreme court
ന്യൂഡല്‍ഹി , ചൊവ്വ, 22 ജനുവരി 2019 (14:02 IST)
കൊച്ചിയില്‍ നടി ആ‍ക്രമിക്കപ്പെട്ട് കേസില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് നടൻ ദിലീപ് സുപ്രീംകോടതിയിൽ.

കേസ് നാളെ പരിഗണിക്കാനിരിക്കവെയാണ് സമയം ആവശ്യപ്പെട്ട് താരം അപേക്ഷ സമർപ്പിച്ചത്. ജസ്റ്റിസ് എഎൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നാളെ അപേക്ഷ പരിഗണിക്കും. ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുൾ റോത്തഗിയ്‌ക്കും നാളെ ഹാജരാകാൻ അസൗകര്യമുണ്ടെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.

കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലുള്ള തുടര്‍വാദമാണ് നാളെ സുപ്രീംകോടതിയുടെ പരിഗണനയ്‌ക്ക് വരുന്നത്.

മെമ്മറി കാര്‍ഡ് കൈമാറാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കി സര്‍ക്കാര്‍ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിനുള്ള മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം വേണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിക്കിനി മാത്രം ധരിച്ച് പർവ്വതാരോഹണം, തണുത്തുറഞ്ഞ് പ്രമുഖയ്ക്ക് ദാരുണാന്ത്യം