Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപിച്ച് എത്തിയതിന് ശേഷം തർക്കം, തിരുവനന്തപുരത്ത്, സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി

മദ്യപിച്ച് എത്തിയതിന് ശേഷം തർക്കം, തിരുവനന്തപുരത്ത്, സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി
, ഞായര്‍, 31 മെയ് 2020 (12:02 IST)
മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് തലക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരത്ത് ബാലരാമപുരം കട്ടച്ചിക്കുഴിയിലാണ് സംഭവം ഉണ്ടായത്. കട്ടച്ചിക്കുഴിയിൽ വാടകയ്ക്ക് താമസിയ്ക്കുന്ന ശ്യാം എന്നയാളാണ് കൊല്ലപ്പെട്ടത്. ശ്യാമിന്റെ സുഹൃത്തായ സതിയാണ് കൊലപാതകം നടത്തിയത് എന്നാണ് വിവവം, ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
 
ഇരുവരും തമ്മിൽ ശനിയാഴ്ച രാത്രി പത്തുമണിയോടെ വാക്കുതർക്കം ഉണ്ടായതായി സമീപ വാസികൾ പറയുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ശ്യാമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ ശേഷം ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കൊല്ലപ്പെട്ട ശ്യാം കട്ടച്ചിക്കുഴിയിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇളവുകളിൽ ജാഗ്രതയോടെ മുന്നോട്ടുപോകണം. രാജ്യത്തിന്റെ സാമ്പത്തിക മേഖല തിരിച്ചുവരുന്നു: പ്രധാനമന്ത്രി