Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോലിയിൽ നിന്ന് പറഞ്ഞുവിടുമെന്ന് പറഞ്ഞ് ശല്യവും ലൈം​ഗിക പീഡനവും; യുവാവ് മുതലാളിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു

കരാറുകാരനായ സന്ദീപ് സിം​ഗ് ആണ് കൊല്ലപ്പെട്ടത്. കേസില്‍ 28കാരന്‍ ശങ്കര്‍ കുമാര്‍ പസ്വാനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജോലിയിൽ നിന്ന് പറഞ്ഞുവിടുമെന്ന് പറഞ്ഞ് ശല്യവും ലൈം​ഗിക പീഡനവും; യുവാവ് മുതലാളിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു

തുമ്പി എബ്രഹാം

, ബുധന്‍, 23 ഒക്‌ടോബര്‍ 2019 (10:03 IST)
ചത്തീസ്​ഗണ്ഡിലെ റായ്ഘട്ടില്‍ നിരന്തര ശല്യവും ലൈം​ഗിക പീഡനവും സഹിക്കാനാകാത്തതിനെ തുടര്‍ന്ന് യുവാവ് മുതലാളിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു. കരാറുകാരനായ സന്ദീപ് സിം​ഗ് ആണ് കൊല്ലപ്പെട്ടത്. കേസില്‍ 28കാരന്‍ ശങ്കര്‍ കുമാര്‍ പസ്വാനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
കഴി‍ഞ്ഞ ദിവസം മാനസസരോവര്‍ അണക്കെട്ടിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തുനിന്നാണ് ശരീരമില്ലാതെ തല മാത്രം കണ്ടെത്തുകയായിരുനന്നു. തുടർന്ന് നടത്തിയ അന്വോഷണത്തിലാണ് ശങ്കറിനെ അറസ്റ്റ് ചെയ്തത്. കരാറടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ട സന്ദീപ് സിം​ഗ് ശങ്കറിന് ജോലി നല്‍കിയിരുന്നത്. പിന്നീട് ശങ്കറിനെ ശരീരകബന്ധത്തിലേര്‍പ്പെടാൻ സന്ദീപ് നിര്‍ബന്ധിക്കുകയും അനുസരിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പറഞ്ഞുവിടുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
 
ജോലി പോകുമെന്ന് ഭയന്ന് സന്ദീപ് ആവശ്യപ്പെടുമ്പോഴൊക്കെ പറയുന്നിടത് ശങ്കര്‍ ചെല്ലുമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം കാലം ഇത് തുടര്‍ന്നു. ഒടുവില്‍ സന്ദീപിന്റെ ശല്യം സഹിക്കാനാകാതെ അയാളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്‍ 18ന് രാത്രി സന്ദീപ് ആവശ്യപ്പെട്ടപ്രകാരം ശങ്കര്‍ അയാളുടെ വീട്ടിലെത്തുകയും തന്നെ ലൈം​ഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ സന്ദീപിനെ കൊല്ലണമെന്ന് ഉറപ്പിക്കുകയും ചെയ്ത ശങ്കര്‍ കയ്യിലൊരു കത്തിയും കരുതിയിരുന്നു.
 
ശങ്കര്‍ വീട്ടിലെത്തിയ ഉടനെ സന്ദീപ് അയാളെ മദ്യപിക്കാനായി ക്ഷണിച്ചു. തുടര്‍ന്ന് ഇരുവരും മദ്യപിക്കുന്നതിനിടെ സന്ദീപ്, ശങ്കറിനെ കയറിപിടിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച ശങ്കര്‍ സന്ദീപിനെ ആക്രമിക്കുകയും കഴുത്തറക്കുകയും ചെയ്തു. ശേഷം മൃതദേഹം മൂന്നായി അറുത്ത് പ്ലാസ്റ്റിക് ബാ​ഗുകളിലാക്കി മൂന്നിടങ്ങളില്‍ വലിച്ചെറി‍യുകയായിരുന്നുവെന്ന് റായിഘട്ട് എസ്‍പി സന്തോഷ് സിം​ഗ് പറ‍ഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മ മൊബൈൽ ഫോൺ എടുത്തു മാറ്റി വച്ചു; ദേഷ്യത്തിൽ പെൺകുട്ടി തൂങ്ങി മരിച്ചു