Publish Date: Tue, 09 Apr 2019 (10:55 IST)
Updated Date: Tue, 09 Apr 2019 (10:59 IST)
സമൂഹ മാധ്യമങ്ങൾ നല്ലതിനും ഉപയോഗിക്കാം മോശം കാര്യങ്ങൾക്കും ഉപയോഗിക്കാം. എന്നാൽ, സോഷ്യൽ മീഡിയകളിൽ വഴി ചതിക്കുഴികളിൽ അകപ്പെടുന്ന സ്ത്രീകളെക്കുറിച്ച് ഞെട്ടിക്കുന്ന സംഭവങ്ങൾ കുറച്ച് വർഷങ്ങളായി കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, ഇത്തരത്തിൽ സ്ത്രീകൾ പുരുഷന്മാരെ ചതിച്ച് ലൈംഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ചില വാർത്തകളും പുറത്തുവരുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ ഞരമ്പുരോഗികളായ പുരുഷന്മാരെ വശീകരിച്ചു ലൈംഗിക അടിമകളാക്കുന്നതാണ് ഇവരുടെ രീതിയെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ഒരു പ്രത്യേക ഗ്രൂപ്പും സോഷ്യൽ മീഡിയയിൽ ഇവർ ഉണ്ടാക്കിയിട്ടുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പുരുഷന്മാരെ എങ്ങനെ അടിമകളാക്കി വരച്ചവരയില്‍ നിര്‍ത്താം എന്നതും ഗ്രൂപ്പിലെ പ്രധാന ചര്‍ച്ച വിഷയമാണ് എന്നു പറയുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വളരെയധികം സൂക്ഷിക്കുക എന്ന് പറയുന്നതിന്റെ പ്രധാന കാരണം ഇതൊക്കെയാണ്. എന്നാൽ, ഇത്തരത്തിൽ ചതിയിൽ അകപ്പെട്ടയാളുകൾ ആരും തന്നെ മുന്നോട്ട് വരാത്തതിൽ ഇതിന്റെ ആധികാരികത എത്രത്തോളം ഉണ്ടെന്നുള്ളത് വ്യക്തമല്ല.