Publish Date: Sun, 01 Jul 2018 (11:54 IST)
Updated Date: Sun, 01 Jul 2018 (11:58 IST)
ഉത്തരാഖണ്ടിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു. രാംനഗറിലേക്ക് പോവുകയായിരുന്ന ബസ് ഞായാറാഴ്ച രാവിലെ 8.45ഓടെ അപകടത്തിൽപ്പെടുകയായിരുന്നു.അപകടത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്.
രാംനഗറിലേക്ക് പോവുകയായിരുന്ന ബസ് കാറിനെ ഇടിക്കാതിരിക്കാനായി ഒടിച്ചപ്പോൾ നിയന്ത്രണംവിട്ട് 60 മീറ്റർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. 28 സീറ്റുകളുള്ള ബസാണ് അപകടത്തിൽ പെട്ടത് എന്നാൽ വാഹനത്തിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല.