Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

ഇടുക്കിയിൽ കള്ളനോട്ടുമായി സീരിയൽ നടിയും കുടുംബവും പിടിയിൽ

വാർത്ത
, ചൊവ്വ, 3 ജൂലൈ 2018 (18:13 IST)
ഇടുക്കിയിലെ വട്ടവടയിൽ 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ച സംഭവത്തിൽ സീരിയൽ നടിയും അമ്മയും പിടിയിലായി. സീരിയൽ നടിയായ സൂര്യ ശശികുമാർ സഹോദരി ശ്രുതി, ഇവരുടെ അമ്മയായ രമാദേവി എന്നിവരാണ് പൊലീസ് പിടിയിലായത്. 500ന്റെയും 2000ത്തിന്റെയും നോട്ടുകളാണ് പൊലീസ് പിടികൂടിയത് 
 
അറസ്റ്റിലായ നടിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൊല്ലത്താണ് കള്ളനോട്ടുകൾ അടിക്കുന്നത് എന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം കൊല്ലത്ത് രമാദേവിയുടെ വീട്ടിൽ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും, നോട്ടടിക്കുന്ന മെഷിനും കണ്ടെടുത്തു. ഇവിടെ നിന്നുമാണ് അമ്മ രമാദേവിയെ പൊലീസ് അറസ്റ്റ് ചെയ്തത്.  
 
നോട്ടുകൾ അച്ചടിക്കാനായി ഉപയോഗിച്ചിരുന്ന കംബ്യൂട്ടറും പ്രിന്ററും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടം കേന്ദ്രീകരിച്ച ആറുമാസമായി  കള്ളനോട്ടടി നടക്കുന്നുണ്ടെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് മറ്റു ചിലരും കസ്റ്റഡിയിലുണ്ടെന്നും ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും എന്നും പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രിയെന്ന പരിഗണന പോലും നൽകുന്നില്ല: ട്രോളർമാർക്കെതിരെ ഊർമിള ഉണ്ണി