Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോസംരക്ഷണ സേനകളുടെ അക്രമം അനുവദിക്കാനാകില്ല, ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്ക്; സുപ്രീം കോടതി

ഗോസംരക്ഷണ സേനകളുടെ അക്രമം അനുവദിക്കാനാകില്ല, ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്ക്; സുപ്രീം കോടതി
, ചൊവ്വ, 3 ജൂലൈ 2018 (15:33 IST)
ഗൊസംരക്ഷണത്തിന്റെ പേരിൽ ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിൽ ന;ടക്കുന്ന അക്രമങ്ങളിൽ കോടതിയുടെ സുപ്രധാന ഇടപെടൽ. ഗോ സംരക്ഷണത്തിന്റെ പേരിൽ അക്രമണങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദി അതത് സംസ്ഥാന സർക്കാരുകളാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
 
ഇത്തരത്തിൽ ഗോസംരക്ഷണത്തിന്റെ പേരിൽ അക്രമങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സംസ്ഥാന സർക്കാരുകളുടെ ബാധ്യതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഗോസംരക്ഷണത്തിന്റെ പേരിൽ ആളുകൾ കൊല ചെയ്യപ്പെടുന്നത് നിത്യ സംഭവമായ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.
 
ബി ജെ പി സർക്കാർ അധികാരത്തിൽ വന്ന ശേഷം നിരവധി പേരെയാണ് ഗോസംരക്ഷണസേന എന്ന അക്രമി സംഘങ്ങൾ കൊലപ്പെടുത്തിയിട്ടുയിട്ടുള്ളത്. നിരവധി പേരെ ആക്രമിക്കുകയും നാടു കടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങൾ പങ്കെടുത്തിട്ടില്ല, ഞാനും പൃഥ്വിയും ഒന്നുമറിഞ്ഞിരുന്നില്ല: സിദ്ദിഖിനെതിരെ രമ്യ നമ്പീശൻ