Publish Date: Tue, 03 Jul 2018 (16:52 IST)
Updated Date: Tue, 03 Jul 2018 (16:54 IST)
ഓർത്തഡോക്സ് സഭയിലെ വൈദികർ യുവതിയെ പീഡനത്തിനരയാക്കിയ കേസിൽ പ്രതികളായ നാല് വൈദികരിലൊരാൾ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കൊടതിയെ സമീപിച്ചു. നിരണം ഭദ്രാസനത്തിലെ ഫാദർ എബ്രഹാം വർഗീസാണ് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി തനിക്കൊരു ബന്ധവുമില്ലെന്നും കെട്ടിച്ചമച്ച കഥയാണ് യുവതി പറയുന്നത് എന്നും എബ്രഫാം വർഗിസ് ജാമ്യാപേക്ഷയിൽ പറയുന്നു. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്താമോ എന്ന് പൊലീസ് പരിശോധിക്കുന്നതിനിടെയാണ് വൈദികന്റെ നീക്കം.
എബ്രഹാം വർഗീസ് തന്നെ വിവാഹത്തിന് മുൻപ് 16ആം വയസിൽ പീഡിപ്പിച്ചു എന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. കേസിൽ പ്രതികളായ മറ്റു വൈദികന്മാരും മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.