Publish Date: Mon, 25 Nov 2019 (13:54 IST)
Updated Date: Mon, 25 Nov 2019 (13:57 IST)
ഉത്തർപ്രദേശിലെ ജൽവാർ ഗ്രാമത്തിൽ പ്രായപൂർത്തിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവ് അറസ്റ്റിലായി. കുട്ടിയുടെ അമ്മാവൻ നൽകിയ പരാതിയുടെ പുറത്ത് പിതാവിനെതിരെ ജൽവാർ പോലീസ് പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭർത്താവുമൊത്തുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പെൺകുട്ടിയുടെ അമ്മ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. സഹോദരങ്ങൾക്കൊപ്പം ജൽവാറിലെ കുടുംബവീട്ടിലാണ് പെൺകുട്ടി താമസിക്കുന്നത്. വീട്ടിലെ റൂമിൽ വെച്ച് പെൺകുട്ടിയെ പിതാവ് ബലാത്സംഗം ചെയ്യുന്നത് കുട്ടിയുടെ അമ്മാവൻ കണ്ടതിനേ തുടർന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ പോലീസ് പിതാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.