Webdunia - Bharat's app for daily news and videos

Install App

യു​വ​തി​യെ അഞ്ചംഗ സംഘം കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി; പൊലീസ് പരാതി സ്വീകരിച്ചില്ലെന്ന് യുവതി

യു​വ​തി​യെ അഞ്ചംഗ സംഘം കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (20:08 IST)
മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രമാണ് യുവതിയെ തട്ടിക്കൊണ്ടു പോയി അഞ്ചംഗ സംഘം ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബു​ധ​നി ജി​ല്ല​യി​ലെ സെ​ഹോ​റി​ൽ ജോ​ലി​ചെ​യ്യു​ന്ന മു​പ്പ​ത്തെ​ട്ടു​കാ​രി​യാ​ണ് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​ത്. ബു​ധ​നി​യി​ലേ​ക്കു പോ​കു​ന്ന​തി​ന് ഒ​ബൈ​ദു​ള്ള​ഗ​ഞ്ച് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ൽ​ക്കു​ക​യാ​യിന്ന യുവതിക്കടുത്തെത്തിയ പരിചയക്കാരന്‍ ഇവര്‍ക്ക് യാത്രയ്‌ക്കായി ഒരു ബൈക്ക് യാത്രികനെ പരിചയപ്പെടുത്തി നല്‍കുകയായിരുന്നു.

സുഹൃത്തിനെ വിശ്വസിച്ച് ബൈക്ക് യാത്രികനൊപ്പം യാത്ര ചെയ്‌ത യുവതിയെ ബു​ധ​നി​ക്കു സ​മീ​പമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ഇയാള്‍ മാനഭംഗപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ മറ്റു പ്രതികളെ വിളിച്ചു വരുത്തി യുവതിയെ ബുധനിയില്‍ നിന്നും ജീ​പ്പി​ൽ കയറ്റി ഒ​ബൈ​ദു​ള്ള​ഗ​ഞ്ചിലേക്ക് തിരികെ കൊണ്ടുവന്നു.

ഒ​ബൈ​ദു​ള്ള​ഗ​ഞ്ചിലെ റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പത്തെ റെ​യി​ൽ​വെ അ​ടി​പ്പാ​ത​യി​ലെ​ത്തി​ച്ച യുവതിയെ പ്രതികള്‍ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാക്കി. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് യു​വ​തി​യെ പ്ര​തി​ക​ൾ വി​ട്ട​യ​ച്ച​ത്. സംഭവം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തില്ലെന്നും റെ​യി​ൽ​വെ പൊ​ലീ​സാ​ണ് പരാതി സ്വീകരിച്ചതെന്നും യുവതി വ്യക്തമാക്കുന്നു.

തിങ്കളാഴ്‌ച കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക് അധീന കശ്‌മീരിൽ 2 പാക് സൈനികരെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി

സ്വപ്ന സുരേഷിന്റെ പരാതി; മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യം

Himachal Pradesh: ഇന്ത്യയുടെ ഭൂപടത്തിൽ നിന്ന് ഹിമാചൽ പ്രദേശ് അപ്രത്യക്ഷമാകുന്ന ദിവസം വിദൂരമല്ല; മുന്നറിയിപ്പ് നൽകി സുപ്രീം കോടതി

Rahul Mankoottathil: ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ച പെൺകുട്ടിയുടെ മൊഴിയെടുക്കും

Onam Holiday: ഓണം അവധി: സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

അടുത്ത ലേഖനം
Show comments