വീട്ടിലെ അലമാരയിൽനിന്നും മോഷണം പോയ മൂന്നുലക്ഷം രൂപ തൊട്ടടുത്ത ദിവസം അടുക്കളയിൽ തിരികെ എത്തി !

ബുധന്‍, 3 ജൂലൈ 2019 (18:36 IST)
ഇതെന്ത് ജാലവിദ്യ എന്ന് ആരായാലും ചോദിച്ചു പോകും വീട്ടിലെ അലമരയിൽനിന്നും മോഷണം പോയ മൂന്നു ലക്ഷം രൂപ തൊട്ടടുത്ത ദിവസം വീട്ടിലെ അടുക്കളയിലെ പാത്രങ്ങൾക്കടിയിൽ തിരികെ എത്തി. തിരൂരങ്ങാടിയിലാണ് സംഭവം ചെറുമുക്ക് ജീലാനി നഗറിലെ മുഹമ്മദലിയുടെ വീട്ടിൽനിന്നുമാണ് വസ്തു വിറ്റ മൂന്ന് ലക്ഷം രൂപ മോഷണം പോയത്.
 
ഭൂമി വാങ്ങിയവർ വീട്ടിലെത്തി പണം നൽകി രണ്ട് മണികൂറിനുള്ളിൽ തന്നെ പണം മോഷണം പോയി. ഇതോടെ മുഹമ്മദലി താനൂർ പൊലീസിൽ പരാതി നൽകി. പൊലീ എത്തി വീട്ടിൽ പരിശോധന നടത്തുകയും വീട്ടുകാരിൽനിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എന്നാൽ പൊലീസ് തിരികെ പോയി തൊട്ടടുത്ത ദിവസം അടുക്കളയിലെ പാത്രങ്ങൾക്കടിയിൽ പണം തിരികെ എത്തുകയായിരുന്നു. പണം തിരികെ ലഭിച്ചതായിടെ വിട്ടുകാർ പൊലീസിൽ അറിയിച്ചു. ഇതോടെ പൊലീസ് എത്തി പണം കസ്റ്റഡിയിൽ എടുത്തു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥിയും സുഹൃത്തുക്കളും ബലാത്സംഗം ചെയ്തു; വീഡിയോ പ്രചരിച്ചതോടെ കേസെടുത്ത് പൊലീസ്