ഞാൻ അവിവാഹിതയാണ് പക്ഷേ എനിക്ക് രണ്ടരവയസുള്ള മകളുണ്ട്: നടിയുടെ വെളിപ്പെടുത്തൽകേട്ട് ഞെട്ടി സിനിമാലോകം !

ബുധന്‍, 3 ജൂലൈ 2019 (18:07 IST)
തന്റെ സ്വകര്യ ജീവിതത്തെ കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മാഹി ഗിൽ. അവിഹാതിയായ തനിക്ക് രണ്ടര വയസുള്ള ഒരു പെൺകുഞ്ഞുണ്ട് എന്നാണ് നടീയുടെ വെളിപ്പെടുത്തൽ. ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
 
'ഒരു ബിസിനസുകാരനുമായി ഞാൻ പ്രണയത്തിലാണ് അദ്ദേഹവുമായുള്ള ബന്ധത്തിൽ രണ്രരവയസുള്ള ഒരു മകളുമുണ്ട്. വെറോണിക്ക എന്നാണ് അവളുടെ പേര്. വിവാഹം കഴിച്ചില്ല എന്നുകരുതി എനിക്ക് ഒന്നും സംഭവിക്കാനില്ല. ഈ ബന്ധത്തിൽ എനിക്ക് അഭിമാനമുണ്ട്'. താരം പറഞ്ഞു. ദേവ് ഡി, ദബാങ്, സാഹിബ് ബിവി ഓർ ഗാങ്സറ്റർ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് താരം
 
തന്റെ പ്രശസ്തി മകളുടെ സ്വകാര്യതയെ ബാധിക്കും എന്നു കരുതിയാണ് ഇത്രയും കാലം ഇത് മറച്ചു വച്ചത് എന്ന് മാഹി ഗിൽ പറയുന്നു. 'വിവാഹത്തോട് എതിർപ്പുകൾ ഇല്ല പക്ഷേ ഇത് എന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് ഓരോരുത്തർക്കും അവരുടേതായ ശരിയും തെറ്റുകളും ഉണ്ടാകും. എന്റെ ജീവിതത്തിൽ മാറ്റുള്ളവർ ഇടപെടേണ്ടതില്ല' എന്നും മാഹി ഗിൽ വ്യക്തമക്കി.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടി ആനക്കാരന്‍ ഗണപതി!