അറുത്ത് മാറ്റിയ ഭാര്യയുടെ തലയുമായി അയാൾ റോഡിലൂടെ നടന്നു, ചോരയൊലിച്ച് കൊണ്ടേയിരുന്നു!- ചതിയുടെ ഞെട്ടിക്കുന്ന കഥ

ഞാൻ ഒരുപാട് വിശ്വസിച്ചു, അവളെന്നെ വഞ്ചിച്ചു...

ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (12:23 IST)
ഭർത്താവിനെ വഞ്ചിച്ച് കാമുകനൊപ്പം കറങ്ങിനടന്ന യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് ആരോപിച്ചായിരുന്നു യുവാവ് കൊല നടത്തിയത്. കര്‍ണാടകയിലെ ചിക്കമംഗളൂരാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. സംഭവത്തിൽ ടാക്സി ഡ്രൈവറായ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സതീഷും രൂപയും ഒന്‍പത് വർഷം മുൻപ് പ്രണയിഹ്ച് വിവാഹം കഴിച്ചവരാണ്. സതീഷ് ഉയര്‍ന്ന ജാതിക്കാരനും രൂപ താഴ്ന്ന ജാതിക്കാരിയുമായിരുന്നു. ഇക്കാരണത്താൽ ഇരുവരേയും കുടുംബങ്ങൾ കൈയൊഴിയുകയായിരുന്നു. 
 
പിന്നീട് ടാക്സി ഡ്രൈവറായ സതീഷ് രൂപയുമായി സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. പതുക്കെ പതുക്കെ വീട്ടുകാർക്കുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം മാഞ്ഞു. ഇതിനിടയിലാണ് രൂപ ദിവസ വേതനത്തില്‍ പ്ലാന്‍റേഷനില്‍ ജോലി ചെയ്യുന്ന സുനില്‍ എന്ന ചെറുപ്പക്കാരനുമായി അടുത്തത്. ഇവരുടെ അവിഹിത ബന്ധം സതീഷ് അറിഞ്ഞത് ഒരുപാട് താമസിച്ചാണ്.
 
പിന്നീട് ഇതേച്ചൊല്ലി രൂപയും സതീഷും തമ്മില്‍ പ്രശ്നങ്ങള്‍ പതിവായി. പല ക്രിമിനൽ കേസിൽ പ്രതിയാണ് സുനിൽ. ഇതിനാൽ, സുനിലുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറാൻ സതീഷ് രൂപയോട് ആവശ്യപ്പെട്ടെങ്കിലും തനിക്ക് സുനിലിനൊപ്പം പോയാല്‍ മതിയെന്നായിരുന്നു രൂപയുടെ പ്രതികരണം.  
 
കഴിഞ്ഞ ദിവസം രൂപയെ പ്ലാന്‍റേഷന് അടുത്ത് വെച്ച് സുനിലിനൊപ്പം സതീഷ് കണ്ടു. ഇതോടെ പ്രകോപിതനായ സതീഷ് രൂപയുടെ കഴുത്തറുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുനില്‍ ഓടി രക്ഷപ്പെട്ടു. ഭാര്യയുടെ തല അറുത്ത് മാറ്റിയശേഷം ഇയാള്‍ ആ തലയുമായി റോഡിലിറങ്ങി.
 
ഓടിയൊളിക്കാതെ അറുത്തതലയുമായി സതീഷ് പൊലീസ് സ്റ്റേഷനിലെത്തി. താന്‍ അവളെ ആത്മാര്‍ത്ഥമായി സ്നേഹിച്ചിട്ടും അവള്‍ എന്നെ പറ്റിക്കുകയായിരുന്നെന്ന് സതീഷ് പോലീസിനോട് പറഞ്ഞു. തെറ്റ് ഏറ്റു പറഞ്ഞ സതീഷ് രൂപയുടെ മൃതദേഹം കിടക്കുന്ന സ്ഥലം പോലീസിന് കാണിച്ച് കൊടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം രൂപയുടെ മൂല്യം ഇടിയുന്നു; റിസർവ് ബാങ്കിനോട് സഹായം അഭ്യർത്ഥിച്ച് കേന്ദ്ര സർക്കാർ