Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയുടെ മാറാരോഗം ഭേദമാകന്‍ പിഞ്ചുകുഞ്ഞിനെ ബലി നല്‍കിയ ശേഷം തലയറുത്ത് വീട്ടില്‍ സൂക്ഷിച്ചു; യുവാവ് അറസ്‌റ്റില്‍

ഭാര്യയുടെ മാറാരോഗം ഭേദമാകന്‍ പിഞ്ചുകുഞ്ഞിനെ ബലി നല്‍കിയ ശേഷം തലയറുത്ത് വീട്ടില്‍ സൂക്ഷിച്ചു; യുവാവ് അറസ്‌റ്റില്‍

ഭാര്യയുടെ മാറാരോഗം ഭേദമാകന്‍ പിഞ്ചുകുഞ്ഞിനെ ബലി നല്‍കിയ ശേഷം തലയറുത്ത് വീട്ടില്‍ സൂക്ഷിച്ചു; യുവാവ് അറസ്‌റ്റില്‍
ഹൈദരാബാദ് , വെള്ളി, 16 ഫെബ്രുവരി 2018 (15:24 IST)
ഭാര്യയുടെ മാറാരോഗം ഭേദമാകന്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബലികൊടുത്തയാള്‍ അറസ്‌റ്റില്‍. ഹൈദരാബാദ് സ്വദേശിയും ടാക്‍സി ഡ്രൈവറുമായ രാജശേഖർ (40) ഇയാളുടെ ഭാര്യ കെ ശ്രീലത (30) എന്നിവരാണ്  അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

കഴിഞ്ഞ ജനുവരി 31നായിരുന്നു സംഭവം. പിഞ്ചുകുഞ്ഞിനെ ബലി നല്‍കിയാല്‍ ഭാര്യയുടെ മാറാരോഗം ഭേദമാകുമെന്ന ഒരു പുരോഹിതന്റെ ഉപദേശം സ്വീകരിച്ചാണ് രാജശേഖർ കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. സംഭവ ദിവസം വഴി വക്കില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിയെടുത്ത ഇയാള്‍ അർദ്ധരാത്രിയോടെ കുഞ്ഞിന്റെ കഴുത്തറുത്ത് നരബലി നടത്തുകയായിരുന്നു.

തല വേര്‍പെടുത്തിയ ശേഷം കുട്ടിയുടെ മൃതദേഹവും കൊലയ്‌ക്ക് ഉപയോഗിച്ച ആയുധവും ഒരു ബാഗിലാക്കി ഇയാൾ മൂസി നദിയില്‍ ഉപേക്ഷിച്ചു. പുരോഹിതന്‍ പറഞ്ഞതനുസരിച്ച് കുട്ടിയുടെ തല വീടിന് മുകളിലെ തെക്ക് പടിഞ്ഞാറ് മൂലയിൽ വച്ചു.

പിറ്റേ ദിവസം രാജശേഖറിന്റെ ഭാര്യയുടെ അമ്മ കുട്ടിയുടെ തല കാണുകയും വിവരം അന്വേഷിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തനിക്ക് ഒന്നുമറിയില്ലെന്നും രാത്രിയില്‍ നായ കുരയ്‌ക്കുന്ന ശബ്ദം കേട്ടിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി.

രാജേശ്വറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് വീട്ടില്‍ നടത്തിയ തെരച്ചിലില്‍ രക്തം പുരണ്ട ഒരു ഷർട്ട് കണ്ടെത്തി. ഈ രക്തക്കറയും കൊല്ലപ്പെട്ട കുട്ടിയുടെ രക്തസാമ്പിളും ഒന്ന് തന്നെയെന്ന് പരിശോധനാ ഫലം വന്നതോടെ രാജശേഖർ കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം, കൊല്ലപ്പെട്ട കുട്ടിയെ തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവര്‍ ആശ്രിതരുടെ സ്വത്ത് കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി