Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു; എല്ലാവര്‍ക്കും നന്ദി അറിയിച്ചുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

തൃശൂര്‍ , വെള്ളി, 16 ഫെബ്രുവരി 2018 (11:29 IST)
ഇരിങ്ങാലക്കുടയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. മാള സ്വദേശി ഇമ്മാനുവൽ (68)ആണ് ഭാര്യ മേഴ്സി (64)യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടുള്ള ആത്മഹത്യ കുറിപ്പ് വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

രാവിലെ വീട്ടില്‍ നിന്നും ആരെയും പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇവരുവരെയും മരിച്ച നിലയില്‍ കണ്ടത്തിയത്.

സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി തുടര്‍ നടപടി ക്രമങ്ങള്‍ ചെയ്തു. ഇമ്മാനുവല്ലിന്റെ അമിത മദ്യപാനം കുടുംബത്തില്‍ ഏറെ പ്രശ്‌ന ഉണ്ടാക്കിയിരുന്നതായും കൊലപാതകത്തിന് കാരണമായത് ഇക്കാരണങ്ങള്‍ ആകുമെന്നുമാണ് പൊലീസിന്റെ നിഗമനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാവേരി നദീജലതർക്കം: തമിഴ്നാടിനും കേരളത്തിനും ജലമില്ല, കർണാടകത്തിന് അധിക ജലം; വിധി പതിനഞ്ചു വർഷത്തേക്ക്