Webdunia - Bharat's app for daily news and videos

Install App

അശ്ലീല ചിത്രങ്ങൾ കാട്ടി വ്യവസായിയിൽ നിന്ന് പണം തട്ടിയ യുവതി പിടിയിൽ

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (18:07 IST)
വ്യവസായിയെ കക്കാടംപൊയിലിലെ റിസോർട്ടിൽ വച്ച് അശ്ളീല ചിത്രങ്ങൾ കാണിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയായ യുവതിയെ പൊലീസ് വലയിലാക്കി. കൊടുങ്ങല്ലൂർ വള്ളിവട്ടത്തെ  ഇടിവഴിയ്ക്കൽ വീട്ടിൽ ഷമീന എന്ന ഇരുപത്തേഴുകാരിയാണ് പൊലീസ് പിടിയിലായത്. 
 
കേസിലെ പ്രതികളായ കുമ്പാറ സ്വദേശി ഡോൺ, തിരുവമ്പാടി സ്വദേശി ജോർജ്ജ് എന്നിവർ നേരത്തെ തന്നെ പൊലീസ് പിടിയിലായിരുന്നു. ഒളിവിലായിരുന്ന ഷമീനയെ കൊടുങ്ങല്ലൂർ പൊലീസിന്റെ സഹായത്തോടെയാണ് തിരുവമ്പാടി പൊലീസ് നാടകീയമായി വലയിലാക്കിയത്. 
 
തിരുവമ്പാടി സ്വദേശിയായ ഒരാളിൽ നിന്നും ഡോണും ജോർജ്ജും റിസോർട്ട് വാടകയ്‌ക്കെടുത്തിരുന്നു. ഷമീനയെ സഹായിയാക്കി ഇരുവരും വ്യവസായിയെ റിസോർട്ടിൽ വിളിച്ചു വരുത്തുകയും നിർബന്ധപൂർവം അശ്ളീല ചിത്രങ്ങൾ കാണിക്കുകയും ഫോട്ടോ എടുക്കുകയുമായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി നാൽപ്പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്തു. 
 
എന്നാൽ പിന്നീട് ഇവർ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. സഹികെട്ട വ്യവസായി പോലീസിൽ പരാതി നൽകുകയായിരുന്നു. സമീന ഇതിനു മുമ്പും ഇത്തരം തട്ടിപ്പുകളിൽ പ്രതിയാണെന്നറിയുന്നു. കേസിലെ കൂട്ടുപ്രതികളിൽ ഒരാളായ അനീഷ് ഇപ്പോഴും ഒളിവിലാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments