ഭാര്യയെ കൊലപ്പെടുത്തിയതിന് ജയിലിലായി, മടങ്ങിയെത്തിയപ്പോൾ കണ്ടത് കാമുകനൊപ്പം ജീവിക്കുന്ന ഭാര്യയെ !

Webdunia
ബുധന്‍, 4 മാര്‍ച്ച് 2020 (20:31 IST)
ഭുവനേശ്വര്‍: ഭാര്യയെ കൊലപ്പെടുത്തിയതിന് ജയിലിലായ യുവാവ് വർഷങ്ങൾക്ക് ശേഷം കണ്ടത് കാമുകനൊപ്പം ജീവിക്കുന്ന ഭാര്യയെ. ഒഡീഷയിലാണ് സംഭവം. ചൗലിയ സ്വദേശിയായ അഭയ സുത്തൂറാണ് ഭാര്യ ഇത്തിശ്രി മൊഹാനയെ കൊലപ്പെടുത്തി എന്ന കേസിൽ ജയിലിലായത്. മകളെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു എന്ന യുവതിയുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് അഭയ ജയിലിലായത്.  
 
2013 ഫെബ്രുവരി ഏഴിനായിരുന്നു അഭയയുടെയും ഇത്തിശ്രീയുടെയും വിവാഹം. വിവാഹത്തിന് ശേഷം രണ്ടുമാസം കഴിഞ്ഞതോടെ യുവതിയെ കാണാതാവുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാല്‍ യുവതിയെ അഭയ കൊലപ്പെടുത്തിയതാണെന്നും സ്ത്രീധനത്തിന്‍റെ പേരില്‍ മകളെ അഭയ മര്‍ദ്ദിച്ചിരുന്നെന്നും ഇത്തിശ്രീയുടെ മാതാപിതാക്കൾ പരാതി നല്‍കി. 
 
മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെയോ ഉപേക്ഷിച്ചതാണെന്നായിരുന്നു ഇത്തിശ്രിയുടെ ബന്ധുക്കൾ മൊഴി നകിയത്. ഇതോടെ കൊലക്കുറ്റം ചുമത്തി അഭയയെനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൃതദേഹം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഒരു മാസത്തിന് ശേഷം അഭയയ്ക്ക് ജാമ്യം ലഭിച്ചു. എന്നാൽ വർഷങ്ങൾക്ക് ശേഷം ഒഡീഷയിലെ പിപിലി എന്ന സ്ഥലത്തുവെച്ച്‌ അഭയ ഭാര്യയെ കണ്ടെത്തുകയായിരുന്നു. 
 
രാജീവ് ലോച്ചന്‍ എന്നയാള്‍ക്കൊപ്പമായിരുന്നു ഇത്തിശ്രീ. ഇതോടെ അഭയ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. രാജീവുമായി പ്രണയത്തിലായിരുന്നു എന്നും ഒരുമിച്ച് ജീവിക്കുന്നതിനായി ഒളിച്ചോടുകയായിരുന്നു എന്നും യുവതി മൊഴി നല്‍കി. രാജിവിനും ഇത്തിശ്രീക്കും രണ്ട് മക്കളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

അടുത്ത ലേഖനം
Show comments