Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെള്ളം കുടിക്കാതെ ഗുളിക മാത്രമായി വിഴുങ്ങാറുണ്ടോ ? എങ്കിൽ അപകടം

വെള്ളം കുടിക്കാതെ ഗുളിക മാത്രമായി വിഴുങ്ങാറുണ്ടോ ? എങ്കിൽ അപകടം
, ശനി, 19 ഒക്‌ടോബര്‍ 2019 (18:59 IST)
വെള്ളം കുടിക്കാതെ ഗുളികകൾ വിഴുങ്ങുന്ന ശീലം പലരിലും ഉണ്ട്. ഡോക്ടർമാരുടെ നിർദേശത്തോടെയല്ലാതെ വെള്ളം കുടിക്കാതെ ഒരിക്കലും ഗുളികകൾ വിഴുങ്ങരുത്. ഇത് ഏറെ അപകടങ്ങൾ വരുത്തിവക്കും എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അന്നനാളത്തിൽ നീർക്കെട്ട് രക്തശ്രാവം പൊള്ളൽ എന്നിവ ഉണ്ടാക്കുന്നതിന്  കാരണമാകും.
 
വെള്ളം കുടിക്കാതെ ഗുളിക മാത്രമായി വിഴുങ്ങിയാൽ. ഗുളിക മുഴുവനായോ, ടാബ്‌ലറ്റിന്റെ അവശിശ്ടങ്ങളോ അന്നനാളത്തിൽ കുടുങ്ങുന്നതിന് കാരണമാകും. ഇതാണ് നീർക്കെട്ടിനും മറ്റു ഗുരുതര പ്രശ്നങ്ങൾക്കും ഇടയാക്കുക. അന്റീ ബയോട്ടിക്കുകൾ സ്ഥിരമായി കഴിക്കുന്നവരിൽ ഇത് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും.   
 
വേദന അറിയിക്കുന്ന നാഡികൾ അന്നനാളത്തിൽ ഇല്ല എന്നതിനാൽ. ഇവിടെയുണ്ടാകുന്ന പരിക്കുകളോ മുറിവുകളോ നമുക്ക് തിരിച്ചറിയാനും സാധിക്കില്ല. 250 മില്ലിലിറ്റർ വെള്ളമെങ്കിലും ഒരു ടാബ്‌ലറ്റിനൊപ്പം കുടിക്കണം എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇരുന്നൊകൊണ്ടോ, നിന്നുകൊണ്ടോ മാത്രമേ ഗുളികകൾ കുടിക്കാവു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞ് ആണോ പെണ്ണോ എന്ന് ഒരു ടെസ്റ്റും കൂടാതെ ഗർഭാവസ്ഥയിൽ തന്നെ കണ്ടെത്താം, കണ്ടെത്തലുമായി ഗവേഷകർ !