Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്ത് നിലംതോടാതെ പറപ്പിച്ചു, കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് രാഹുൽ ഗാന്ധി, വീഡിയോ !

പന്ത് നിലംതോടാതെ പറപ്പിച്ചു, കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് രാഹുൽ ഗാന്ധി, വീഡിയോ !
, ഞായര്‍, 20 ഒക്‌ടോബര്‍ 2019 (11:14 IST)
മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? അതും കുട്ടികളുമൊത്ത്. എന്നാൽ അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്. ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് ഡൽഹിക്ക് മടങ്ങുന്നതിനിടെയാണ് കുട്ടികളോടൊപ്പം രാഹുൽ ക്രിക്കറ്റ് കളിച്ചത്.
 
മഹേന്ദ്രഗഢിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ പങ്കെടുക്കാനാണ് രാഹുൽ ഹരിയാനയിൽ എത്തിയത്. ഹരിയാനയിൽനിന്നും ഡൽഹിയിലേക്കുള്ള മടക്കയാത്രക്കിടെ കാലാവസ്ഥ മോശമായതിനെ തുടർന്ന് രാഹുൽ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഹരിയനയിലെ റേവാരിയിലെ കെഎൽപി കോളേജ് ഗ്രൗണ്ടിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.
 
തുടർന്നാ കോളേജ് ഗ്രണ്ടിൽ ഉണ്ടായിരുന്ന പ്രദേശവാസികളായി കുട്ടികളോടൊപ്പം രാഹുൽ നെറ്റ്സിൽ ക്രിക്കറ്റ് കളിക്കുന്നത്. കുട്ടികൾ എറിയുന്ന പന്ത് രാഹുൽ ഭംഗിയായി ഡിഫൻഡ് ചെയ്യുന്നതും, ഷോട്ടുകൾ കളിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് അക്രമിസംഘം ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു, കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി