Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടത്തിൽ കുടുംബത്തിന്റെ സ്വത്ത് ഇപ്പോൾ കാര്യസ്ഥന് സ്വന്തം? വീട്ടുജോലിക്കാരിയുടെ മകനും അവകാശി; അന്വേഷണം ഊർജ്ജിതം

കൂടത്തിൽ കുടുംബത്തിന്റെ സ്വത്ത് ഇപ്പോൾ കാര്യസ്ഥന് സ്വന്തം? വീട്ടുജോലിക്കാരിയുടെ മകനും അവകാശി; അന്വേഷണം ഊർജ്ജിതം

ചിപ്പി പീലിപ്പോസ്

, ശനി, 26 ഒക്‌ടോബര്‍ 2019 (16:32 IST)
തിരുവനന്തപുരം കരമന കുളത്തറയിലെ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന ബന്ധുവിന്റെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച് പൊലീസ്. 15 വര്‍ഷത്തിനിടെയാണ് ഓരോ മരണങ്ങള്‍ നടന്നത്. കൂടത്തില്‍ വീട്ടില്‍ ഗോപിനാഥന്‍ പിള്ളയും കുടുംബാംഗങ്ങളും മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെതുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
 
പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു മരിച്ചവര്‍ക്ക്. ഇവരുടെ മരണശേഷം കുടുംബവുമായി ബന്ധമില്ലാത്ത രണ്ടു പേരിലേക്ക് സ്വത്ത് എത്തിയെന്നാണ് പ്രധാന ആരോപണം. കുടുംബത്തിലെ കാര്യസ്ഥന്‍ വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്തു തട്ടിയെടുത്തെന്നും പറയുന്നു. സ്വത്ത് കിട്ടിയവരിലൊരാള്‍ അവിടുത്തെ വീട്ടുജോലിക്കാരിയുടെ മകനാണ്.
 
കരമനയിലും നഗരത്തിന്റെ പലഭാഗങ്ങളിലുമായി കൂടത്തില്‍ കുടുംബത്തിന് സ്വത്തുക്കളുണ്ട്. കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥന്‍ ബന്ധുക്കളെപ്പോലും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.
 
അവസാനം നടന്ന രണ്ട് മരണങ്ങളിലാണ് പ്രധാനമായും നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത് എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. കട്ടിലിൽ നിന്ന് വീണോ, കട്ടിലിൽ തലയിടിച്ചോ ആണ് രണ്ടുപേരും മരിച്ചതെന്നാണ് എല്ലാവരെയും അറിയിച്ചിരുന്നത്. എന്നാൽ ഇത് രണ്ടും കൊലപാതകമാണെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.
 
2017ൽ ജയമാധവൻ മരിക്കുന്നതിന് മുമ്പാണ് ജയപ്രകാശിന്‍റെ മരണം. ജയമാധവന്‍റെ മരണത്തിന് ശേഷം ഇവരുടെ പേരിലുള്ള സ്വത്തുക്കൾ ഒരു ട്രസ്റ്റ് രൂപീകരിച്ച് ബന്ധുക്കളല്ലാത്തവരുടേതുൾപ്പടെ പേരിലാക്കി എന്നാണ് ആരോപണം. കാര്യസ്ഥനായ രവീന്ദ്രൻ നായരും ചില ആശ്രിതരുടെയും ബന്ധുക്കളെന്ന് അവകാശപ്പെട്ട് എത്തിയ ചിലരുടെയും പേരിലേക്ക് ഈ വീടും സ്വത്തുക്കളും മാറ്റിയെന്നാണ് ആരോപണം. വ്യാജ വിൽപത്രം തയ്യാറാക്കിയാണ് സ്വത്ത് മാറ്റിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂടത്തായിക്ക് പിന്നാലെ കൂടം; ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച സംഭവത്തിൽ ദുരൂഹത, അന്വേഷണം ആരംഭിച്ച് പൊലീസ്